രാജസ്ഥാൻ റോയല്‍സിന്റെ വിജയക്കുതിപ്പിന് തടയിടാൻ മുംബൈ ഇന്ത്യൻസ്; ഐപിഎല്ലില്‍ ഇന്ന് സൂപ്പർ പോരാട്ടം

വൈകിട്ട് 7.30നാണ് രാജസ്ഥാൻ റോയൽസ്- മുംബൈ ഇന്ത്യൻസ് പോരാട്ടം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് തീപാറും പോരാട്ടം. സീസണിലെ 13-ാം മത്സരത്തിൽ രാജസ്ഥാൻ റോയൽസും മുംബെെ ഇന്ത്യൻസും നേർക്കുനേർ എത്തുകയാണ്. രാജസ്ഥാന്റെ ഹോം ​ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിലാണ് മത്സരം. വൈകിട്ട് 7.30നാണ് രാജസ്ഥാൻ റോയൽസ്- മുംബൈ ഇന്ത്യൻസ് പോരാട്ടം.

​ഗുജറാത്ത് ടൈറ്റൻസിനെതിരെ അവരുടെ തട്ടകത്തിൽ ആവേശവിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത്. സഞ്ജു സാംസണിന്റെ അഭാവത്തിൽ കിടിലൻ പ്രകടനമാണ് രാജസ്ഥാൻ ഇത്തവണ കാഴ്ച വെക്കുന്നത്. റിയാൻ പരാഗിന്റെ തകർപ്പൻ ക്യാപ്റ്റൻസിക്ക് കീഴിൽ ഹാട്രിക് ജയം തേടിയാണ് രാജസ്ഥാൻ മുംബെെയ്ക്കെതിരെ ഇറങ്ങുന്നത്.

അതേസമയം ഡൽഹി ക്യാപിറ്റൽസിനോട് പരാജയം വഴങ്ങിയാണ് മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നത്.

മുംബെെ ഇന്ത്യൻസ് കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെ തോൽപ്പിച്ച് തുടങ്ങിയെങ്കിലും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ക്യാപിറ്റൽസിനോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. അതുകൊണ്ടുതന്നെ രാജസ്ഥാനെ തോൽപ്പിച്ച് വിജയവഴിയിലേക്ക് തിരിച്ചെത്തുകയാണ് മുംബെെയുടെ ലക്ഷ്യം. കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന മുംബെെയുടെ നായകൻ ഹാർദിക് പാണ്ഡ്യ രാജസ്ഥാൻ റോയൽസിനെതിരെ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Content Highlights: IPL 2026: RR vs MI, Rajasthan Royals vs Mumbai Indians match in Barsapara Cricket Stadium in Guwahati

To advertise here,contact us