'ആറാം കിരീടത്തിൽ കുറഞ്ഞൊന്നുമില്ല'; പ്രതീക്ഷ പങ്കിട്ട് ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് ആറാം കിരീടം നേടിക്കൊടുക്കുകയാണ് ലക്ഷ്യമെന്ന് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് ആറാം കിരീടം നേടിക്കൊടുക്കുകയാണ് ലക്ഷ്യമെന്ന് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. ടീമിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും മുംബൈ ഇന്ത്യന്‍സ് ഇതുവരെ കളിച്ചതില്‍ വച്ച് ഏറ്റവും മികച്ച ക്രിക്കറ്റ് ഈ സീസണില്‍ പുറത്തെടുക്കാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി.

'ആറാം തവണയും ഐപിഎല്‍ കിരീടം നേടുക എന്നത് തന്നെയാണ് അന്തിമ ലക്ഷ്യം. പാരമ്പര്യം നിലനിർത്തുക എന്നത് പ്രധാനമാണ്. ഞാന്‍ ഒരു തുടക്കക്കാരനായിരുന്ന കാലത്ത് ടീം എനിക്ക് നല്‍കിയ പിന്തുണ ഞാന്‍ ഓര്‍ക്കുന്നു.'

'യുവ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്ന മുംബൈയുടെ ശൈലി തുടരും. ഭയമില്ലാതെ കളിക്കാൻ വളർന്നു വരുന്ന താരങ്ങൾക്കു സാധിക്കണമെന്നു ആ​ഗ്രഹിക്കുന്നു. ഈ സീസണിൽ ടീമിനായി എനിക്കും മികവ് പുറത്തെടുക്കാൻ സാധിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്'- ഹർദ്ദിക് വ്യക്തമാക്കി.

2024ൽ കാര്യമായി ചലനമൊന്നും സൃഷ്ടിക്കാൻ മുംബൈക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ ടീം പ്ലേ ഓഫ് വരെ എത്തി. ക്വാളിഫയര്‍ രണ്ടില്‍ ശ്രേയസ് അയ്യര്‍ നയിച്ച പഞ്ചാബ് കിങ്സിനോടു പരാജയപ്പെട്ടത് തിരിച്ചടിയായി. എന്നാൽ ടി 20 ലോകകപ്പ് നേടിയ ടീമിലെ പല താരങ്ങളുമുള്ള മുംബൈ ഇത്തവണ കിരീടത്തിലേക്ക് നടന്നടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlights:mumbai indians hardik pandya aims for sixth ipl title

To advertise here,contact us