ടി 20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വെസ്റ്റ് ഇൻഡീസിന് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടി.
ഒരു ഘട്ടത്തിൽ 83 റൺസിന് ഏഴ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയ വിൻഡീസിനെ ജേസൺ ഹോൾഡർ, റൊമാരിയോ ഷെപ്പേർഡ് എന്നിവർ ചേർന്നാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. റൊമാരിയോ ഷെപ്പേർഡ് 37 പന്തിൽ നാല് സിക്സറും മൂന്ന് ഫോറുകളും അടക്കം 52 റൺസ് നേടി പുറത്താകാതെ നിന്നു. ഹോൾഡർ 31 പന്തിൽ മൂന്ന് സിക്സറും നാല് ഫോറുകളും അടക്കം 49 റൺസ് നേടി.
പ്രോട്ടീസിന് വേണ്ടി ലുങ്കി എൻഗിഡി മൂന്ന് വിക്കറ്റും , കോർബിൻ ബോഷ്, കാഗിസോ റബാഡ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
Content Highlights :Romario Shepherd, Jason Holder Steer WI From 83/7 To 176/8 vs SA