തുടർച്ചയായ രണ്ടാം തോൽവിയോടെ ടി 20 ലോകകപ്പിൽ ഓസ്ട്രേലിയ പുറത്താകലിന്റെ വക്കിലാണ്. ടി 20 ലോകകപ്പിൽ സിംബാംബ്വെയോട് തോറ്റതിന് പിന്നാലെ ശ്രീലങ്കയോടും അടിയറവ് പറഞ്ഞതോടെയാണ് ഓസീസിന് തിരിച്ചടിയായത്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമാണ് ഓസീസിനുള്ളത്. ഇനി സൂപ്പർ എട്ടിലേക്ക് കടക്കാൻഒമാനെതിരെ വലിയ മാർജിനിൽ ജയിക്കുകയും സിംബാബ്വെ ശേഷിക്കുന്ന മത്സരങ്ങളിൽ തോൽക്കുകയും വേണം.
അതേ സമയം ഓസ്ട്രേലിയയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം 2023ലെ ഏകദിന ലോകകപ്പ് നേടിയശേഷം കിരീടത്തെ അപമാനിച്ച് അതിന് മുകളില്‍ കാല് കയറ്റിവെച്ചതാണെന്ന വാദവുമായി ഒരുവിഭാഗം ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ടി20 ലോകകപ്പില്‍ ഓസീസ് നായകനായ മിച്ചല്‍ മാര്‍ഷ് 2023ലെ ഏകദിന ലോകകപ്പ് ട്രോഫി നേടിയശേഷം ട്രോപിക്ക് മുകളില്‍ കാല് കയറ്റിയി വെച്ചിരിക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
അന്ന് കിരീടത്തെ അപമാനിച്ചതാണ് ഓസീസിന്റെ ഇപ്പോഴത്തെ വീഴ്ചക്ക് കാരണമെന്ന വിചിത്ര വാദമാണ് ഒരു വിഭാഗം ആരാധകര്‍ ഉയര്‍ത്തുന്നത്. അതിനുശേഷം നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ ഓസീസ് വനിതാ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയോടും തോറ്റിരുന്നു. പരിക്കുമൂലം മാര്‍ഷ് ഓസീസിന്റെ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ചിരുന്നില്ല.
അതേസമയം പാതും നിസ്സങ്കയുടെ സെഞ്ച്വറിക്കരുത്തിലാണ് ഓസ്ട്രേലിയയ്ക്കെതിരെ ശ്രീലങ്ക തകർപ്പൻ വിജയം സ്വന്തമാക്കിയത്പ. ല്ലേക്കല്ലെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഓസ്ട്രേലിയയെ ലങ്ക മുട്ടുകുത്തിച്ചത്. ഓസ്ട്രേലിയയെ 181 റണ്‍സിന് ഓള്‍ഔട്ടാക്കിയ ലങ്ക മറുപടി ബാറ്റിങ്ങില്‍ കേവലം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 12 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയത്തിലെത്തുകയായിരുന്നു.
Content Highlights: T20 worldcup ; australia cricket team gets trolled after lose to srilanka