'ഞാനനുഭവിച്ച സമ്മർദ്ദം എനിക്ക് മാത്രമെ അറിയൂ'; USA ക്കെതിരായ ജയത്തിന് ശേഷം മനസ്സുതുറന്ന് സൂര്യകുമാർ

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അമേരിക്കയ്ക്കെതിരെ നേടിയ വിജയത്തിന് പിന്നാലെ മനസ്സുതുറന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അമേരിക്കയ്ക്കെതിരെ നേടിയ വിജയത്തിന് പിന്നാലെ മനസ്സുതുറന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഒരു ഘട്ടത്തിൽ 77 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ തകർന്നടിഞ്ഞപ്പോൾ താൻ അനുഭവിച്ച സമ്മർദ്ദം വാക്കുകൾകൊണ്ട് വിവരിക്കാനാവില്ലെന്ന് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷം സമ്മാനദാനച്ചടങ്ങില്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു.

77-ന് 6 എന്ന നിലയിൽ നിൽക്കുമ്പോൾ എത്രത്തോളം സമ്മർദ്ദം ഉണ്ടായിരുന്നു എന്ന് എനിക്ക് മാത്രമേ അറിയൂ. പക്ഷേ, സമാനമായ സാഹചര്യങ്ങളിൽ മുൻപും ഞാൻ ബാറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ തിരിച്ചുവരനാകുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. അവസാനം വരെ ക്രീസിൽ നിന്നാൽ കളി മാറ്റാനാവുമെന്ന് മുംബൈയിലെ മൈതാനങ്ങളിൽ

ജയിച്ചെങ്കിലും ബാറ്റിംഗ് നിരയ്ക്ക് ഇനിയും മെച്ചപ്പെടാനുണ്ടെന്ന് ക്യാപ്റ്റൻ സമ്മതിച്ചു. ഇന്നത്തെ മത്സരത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. കുറച്ചുകൂടി നന്നായി ബാറ്റ് ചെയ്യണമായിരുന്നു. ഒന്നോ രണ്ടോ പേർ അവസാനം വരെ ബാറ്റ് ചെയ്യുന്നതിന് പകരം ചെറിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കിയിരുന്നെങ്കിൽ കൂടുതൽ ആത്മവിശ്വാസത്തോടെ 160 കടക്കാമായിരുന്നു, സൂര്യ കൂട്ടിച്ചേർത്തു.

വാംഖഡെയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 161 റണ്‍സെടുത്തത്. അഭിഷേക് ശർമയടക്കം ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട വിജയലക്ഷ്യത്തിലെത്തിച്ചത്.

49 പന്തില്‍ 84 റണ്‍സുമായി സൂര്യ പുറത്താകാതെ നിന്നു. സൗരഭ് നേത്രാവല്‍ക്കര്‍ എറിഞ്ഞ അവസാന ഓവറില്‍ 21റണ്‍സ് നേടിയ ക്യാപ്റ്റനാണ് ഇന്ത്യൻ സ്കോർ 150 കടത്തിയത്. നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത മീഡിയം പേസർ ഷാഡ്ലി വാൻ ഷാൽക്വിക്ക് യുഎസിന് വേണ്ടി തിളങ്ങി.

മറുപടി ബാറ്റിങ്ങില്‍ തകര്‍ച്ചയോടെയാണ് യുഎസ്എ തുടങ്ങിയത്. എട്ട് റണ്‍സ് എടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി പിന്നീട് 98 ന് 6 എന്ന നിലയിലേക്ക് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. ഒടുവില്‍ ആറ് പന്ത് ശേഷിക്കെ ജയിക്കാന്‍ 41 റണ്‍സ് എന്ന നിലയിലേക്ക് എത്തി. അവസാന ഓവറില്‍ ശുഭം രാഞ്ജനെ പൊരുതിയെങ്കിലും വിജയത്തിലെത്താനായില്ല. 29 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യയ്ക്കായി അര്‍ഷദീപ് സിങ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റും വീഴ്ത്തി.

Content Highlights: T20 World Cup: IND vs USA: Suryakumar response after match winning perfomance

To advertise here,contact us