ടി20 ലോകകപ്പില്‍ നേപ്പാളിനെതിരെ 185 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇംഗ്ലണ്ട്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി. ജേക്കബ് ബേഥലിന്റെയും ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെയും വെടിക്കെട്ട് അര്‍ധ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിന് കരുത്തായത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് താരമാണ് ബേഥല്‍.
ബേഥല്‍ 35 പന്തില്‍ 4 വീതം സിക്സും ഫോറും സഹിതം 55 റണ്‍സെടുത്തു. ബ്രൂക്ക് 32 പന്തില്‍ 3 സിക്സും 4 ഫോറും സഹിതം 53 റണ്‍സും കണ്ടെത്തി. വില്‍ ജാക്സ് 18 പന്തില്‍ 4 സിക്സും ഒരു ഫോറും സഹിതം 39 റണ്‍സ് വാരി. ഓപ്പണര്‍ ജോസ് ബട്ലറാണ് ഇംഗ്ലീഷ് നിരയിൽ തിളങ്ങിയ മറ്റൊരാള്‍. താരം 17 പന്തില്‍ 26 റണ്‍സെടുത്തു മടങ്ങി.
നേപ്പാളിന് വേണ്ടി ദീപേന്ദ്ര സിങ്, നന്ദന് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഷെര്‍ മല്ല, സന്ദീപ് ലാമിചനെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Content Highlights: T20 World Cup, ENG vs NEP: Bethell's 55, Brook's 53 powers England to 184/7 in 20 overs