ടി 20 ലോകകപ്പിന് മുമ്പ് ഓസീസ് ക്യാപ്റ്റൻ വലിയ സിഗ്നൽ തന്നിട്ടുണ്ട്!; ബിഗ് ബാഷിൽ 55 പന്തിൽ സെഞ്ച്വറി

ടി 20 ലോകകപ്പിനൊരുങ്ങുന്ന ഓസ്‌ട്രേലിയൻ ടീമിന് സന്തോഷവാർത്ത

ടി 20 ലോകകപ്പിനൊരുങ്ങുന്ന ഓസ്‌ട്രേലിയൻ ടീമിന് സന്തോഷവാർത്ത. നായകൻ മിച്ചൽ മാർഷ് ബിഗ് ബാഷ് ലീഗില്‍ അതിവേഗം സെഞ്ച്വറിയുമായി കളം വാണു.

പെര്‍ത്ത് സ്‌കോര്‍ചേസിനായി ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സിനെതിരെ 58 പന്തില്‍ 102 റണ്‍സെടുത്താണ് താരം തിളങ്ങിയത്. 25 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ മാര്‍ഷ് 55 പന്തില്‍ സെഞ്ച്വറിയിലുമെത്തി. 11 ഫോറും 5 സിക്‌സും തൂക്കിയാണ് ഓപ്പണറായി ഇറങ്ങി മാര്‍ഷ് കൂറ്റനടികളുമായി കളം നിറഞ്ഞത്.

മാര്‍ഷിന്റേയും നാലാമനായി ക്രീസിലെത്തിയ ആരോണ്‍ ഹാര്‍ഡിയുടേയും മികവില്‍ സ്‌കോര്‍ചേസ് 3 വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഹാര്‍ഡി 43 പന്തില്‍ 9 ഫോറും 5 സിക്‌സും സഹിതം 94 റണ്‍സുമായി പുറത്താകാതെ നിന്നു.

Content highlights:Mitchell Marsh sends strong message before T20 World Cup with century

To advertise here,contact us