വിഘ്‌നേഷ് പുത്തൂരിന് ലോക റെക്കോർഡ്!; ത്രിപുരയ്‌ക്കെതിരെയുളള ഒറ്റ മത്സരത്തിൽ നേടിയത് ആറ് ക്യാച്ചുകൾ

ലിസ്റ്റ് എ ക്രിക്കറ്റിൽ അപൂർവ്വ നേട്ടം സ്വന്തമാക്കി മലയാളി താരം വിഘ്‌നേഷ് പുത്തൂർ.

ലിസ്റ്റ് എ ക്രിക്കറ്റിൽ അപൂർവ്വ നേട്ടം സ്വന്തമാക്കി മലയാളി താരം വിഘ്‌നേഷ് പുത്തൂർ. ത്രിപുരയ്‌ക്കെതിരെയുളള വിജയ് ഹസാരെ ട്രോഫിയിലെ കേരളത്തിന്റെ ആദ്യ മത്സരത്തിൽ ആറ് ക്യാച്ചുകൾ സ്വന്തമാക്കിയാണ് നേട്ടം.

ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ ഒരു താരം നേടുന്ന ഏറ്റവും ക്യാച്ചുകൾ എന്ന റെക്കോർഡാണ് വിഘ്‌നേഷ് തന്റെ പേരിലാക്കിയത്. ലിസ്റ്റ് എ യിൽ ഒരു ഇന്നിങ്സിൽ അഞ്ചുക്യാച്ചുകൾ സ്വന്തമാക്കിയ 21 താരങ്ങൾ ഉണ്ടെങ്കിലും ആറ് ക്യാച്ചുകൾ എന്ന നേട്ടം ആദ്യമാണ്.

ദിയൻ ബോസ്, ശ്രീദം പോൾ, സ്വപ്നിൽ സിംഗ്, സൗരഭ് ദാസ്, അഭിജിത് കെ സർക്കാർ, വിക്കി സാഹ എന്നിവരുടെ വിക്കറ്റുകളാണ് മത്സരത്തിൽ വിഘ്‌നേഷ് കൈകളിലാക്കിയത്. 2025 ൽ മുംബൈ ഇന്ത്യൻസിനായി കളിച്ച 24 കാരൻ 2026 ലെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായാണ് കളിക്കുക.

അതേ സമയം ത്രിപുരയ്‌ക്കെതിരായ മത്സരത്തില്‍ കേരളം തകർപ്പൻ ജയം നേടി. 145 റണ്‍സിന്റെ തകർപ്പൻ ജയമാണ് കേരളം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനെത്തിയ ത്രിപുര 36.5 ഓവറില്‍ 203ന് എല്ലാവരും പുറത്തായി.

Content Highlights:‌ Vignesh Puthur creates World Record for Kerala in Vijay Hazare Trophy with 6 Catches

To advertise here,contact us