ഗില്ലിന് പരിക്ക്; സഞ്ജു വീണ്ടും ഓപണറാകും; നാലാം ടി 20 മൂടൽ മഞ്ഞ് മൂലം വൈകുന്നു

പരിശീലന സെഷനിനിടെയാണ് ഗില്ലിന് പരിക്കേറ്റത്.

കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന രണ്ട് ട്വന്റി20 മത്സരങ്ങളില്‍ വൈസ് ക്യാപ്റ്റൻ കൂടിയായ ശുഭ്മാന്‍ ഗില്‍ കളിക്കില്ല. പരിശീലന സെഷനിനിടെയാണ് ഗില്ലിന് പരിക്കേറ്റത്.

ഗില്ലിന് പകരം സഞ്ജു സാംസണ്‍ ഓപ്പണറായേക്കും. ഓപ്പണർ റോളിൽ നന്നായി തിളങ്ങിയിരുന്ന സഞ്ജുവിനെ ഗിൽ വന്നതോടെയാണ് മധ്യനിരയിലേക്ക് മാറ്റിയത്. ശേഷം ടീമിൽ നിന്നും സഞ്ജു പുറത്തായി. ഏഷ്യ കപ്പിലും ഓസ്‌ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഓപണർ റോളിൽ ഗിൽ എത്തിയെങ്കിലും തിളങ്ങാനായിരുന്നില്ല.

അതേസമയം, മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 ഇതുവരെ തുടങ്ങാന്‍ സാധിച്ചിട്ടില്ല. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആദ്യത്തെയും മൂന്നാമത്തെയും മത്സരം ജയിച്ച ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 2-1ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ അവസാന മത്സരത്തിന് കാത്തു നില്‍ക്കാതെ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

ലഖ്‌നൗ ഏക്‌നാ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം തുടങ്ങേണ്ടിയിരുന്നത്. ഇന്നത്തെ മത്സരം ഉപേക്ഷിച്ചാൽ അവസാന മത്സരം നിർണായകമാകും.

Content Highlights:

To advertise here,contact us