സഹതാരങ്ങൾക്കൊപ്പം ഡാൻസ്; വ്യത്യസ്തമായി വിവാഹനിശ്ചയം അറിയിച്ച് സ്മൃതി മന്ദാന

ഒരു മാസം മുമ്പ് സ്മൃതി ഉടൻ തന്നെ ഇൻഡോറിന്റെ മരുമകളാകുമെന്ന് പലാഷ് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചിരുന്നു

ഇന്ത്യൻ വനിത ക്രിക്കറ്റ് താരവും ലോകകപ്പ് ജേതാവുമായ സ്മൃതി മന്ദാനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. സംഗീത സംവിധായകനായ പലാഷ് മുച്ചലുമായി വിവാഹനിശ്ചയം കഴിഞ്ഞെന്ന് സ്മൃതി മന്ദാന തന്നെയാണ് വെളിപ്പെടുത്തിയത്. സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് മന്ദാന തന്റെ വിവാഹനിശ്ചയം സ്ഥിരീകരിച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് വനിതാ ടീം സഹതാരങ്ങളായ ജെമിമ റോഡ്രിഗസ്, ശ്രേയങ്ക പാട്ടീൽ, രാധ യാദവ്, അരുന്ധതി റെഡ്ഡി എന്നിവർക്കൊപ്പം ഡാൻസ് ചെയ്തുകൊണ്ടാണ് വീഡിയോയിൽ സ്മൃതി പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ തന്റെ വിരലിലെ മോതിരം ചൂണ്ടിക്കാട്ടി വിവാഹനിശ്ചയം താരം സ്ഥിരീകരിക്കുകയും ചെയ്തു. 'ലഗെ രഹോ മുന്ന ഭായ്' എന്ന സിനിമയിലെ 'സംഝോ ഹോ ഹി ഗയാ' എന്ന ​ഗാനമാണ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്.

2019 മുതൽ ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ 2024ലാണ് ഇരുവരും പ്രണയം സ്ഥിരീകരിച്ചത്. ഒരു മാസം മുമ്പ് സ്മൃതി ഉടൻ തന്നെ ഇൻഡോറിന്റെ മരുമകളാകുമെന്ന് പലാഷ് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചിരുന്നു. ഇൻഡോർ സ്വദേശിയാണ് പലാഷ് മുച്ചൽ.

Content Highlights: Smriti Mandhana confirms engagement to Palash Muchhal in fun video

To advertise here,contact us