ലോകകപ്പ് ഫൈനലിന് മഴഭീഷണി; റിസര്‍വ് ഡേയിലും കളി മുടങ്ങിയാല്‍ കിരീടം ആര് കൊണ്ട് പോകും?

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തങ്ങളുടെ പ്രഥമ ലോകകപ്പ് തേടിയാണ് നവി മുംബൈയില്‍ ഇറങ്ങുന്നത്

വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ന് ഇന്ത്യ ദക്ഷിണാഫ്രിക്ക പോരാട്ടമാണ്. നവി മുംബൈയിലാണ് ഇരുടീമുകളും ആദ്യ വിശ്വകിരീടത്തിനായി ഇറങ്ങുന്നത്.

ഇംഗ്ലണ്ടിനെ തകർത്താണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തിയത് വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോർഡ് റൺ ചേസിൽ നിലവിലെ ചാമ്പ്യന്മാരായ ഓസീസിനെ തറപറ്റിച്ചാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. ഇന്നാര് ജയിച്ചാലും അത് ചരിത്രമാവും.

അതേ സമയം നവി മുംബൈയിൽ മഴക്ക് നേരിയ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. വിശ്വവേദിയിലെ അവസാന ദിനം മഴ കളിമുടക്കിയാൽ എന്ത് സംഭവിക്കും.

റൂൾ നമ്പർ 1- നിശ്ചയിച്ച ദിവസം തന്നെ കളി പൂർത്തിയാക്കാൻ മാച്ച് ഒഫീഷ്യലുകൾ പരമാവധി ശ്രമം നടത്തും. അതിന് സാധിച്ചില്ലെങ്കിലോ?

റൂൾ നമ്പർ 2- കളി പൂർണമായും മഴയെടുത്താൽ റിസർവ് ഡേയിലേക്ക് മാറ്റും

റൂൾ റമ്പർ 3- റിസർവ് ഡേയിലും മഴ കളി മുടക്കിയാലോ? ലോകകപ്പ് ഇരു രാജ്യങ്ങളും ചേർന്ന് പങ്കുവക്കും

Content highlight: if the World Cup final is interrupted by rain; Who will win the title?

To advertise here,contact us