തീ തുപ്പി ഹേസല്‍വുഡ്; മെല്‍ബണില്‍ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച

സഞ്ജുവടക്കം അഞ്ച് പേര്‍ പുറത്ത്

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 യിൽ ഇന്ത്യക്ക് കൂട്ടത്തകർച്ച. 49 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർ ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, തിലക് വര്‍മ, അക്സര്‍ പട്ടേല്‍ എന്നിവരാണ് പുറത്തായത്. മൂന്ന് വിക്കറ്റുകള്‍ ഹേസല്‍വുഡിനാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. ഹേസൽവുഡിന്റെ പന്തിൽ മിച്ചൽ മാർഷിന് ക്യാച്ച് നൽകി ഗിൽ മടങ്ങി. നാലാം ഓവറിൽ എല്ലിസിന് മുന്നിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങിയാണ് സഞ്ജു പുറത്തായത്. നാല് പന്തില്‍ വെറും രണ്ട് റണ്‍സായിരുന്നു സഞ്ജുവിന്‍റെ സമ്പാദ്യം.

അഞ്ചാം ഓവറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഹേസൽവുഡിന് മുന്നിൽ വീണു. ജോഷ് ഇംഗ്ലിസാണ് സൂര്യയെ ക്യാച്ചെടുത്ത് പുറത്താക്കിയത്. അതേ ഓവറിലെ അവസാന പന്തിൽ തിലക് വർമ സംപൂജ്യനായി മടങ്ങി. ഇക്കുറിയും ഇംഗ്ലിസിന് തന്നെയായിരുന്നു ക്യാച്ച്. എട്ടാം ഓവറില്‍ അക്സര്‍ റണ്ണൌട്ടായി മടങ്ങി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 69 റണ്‍സെടുത്തിട്ടുണ്ട്. 45 റണ്‍സുമായി അഭിഷേക് ശര്‍മയും ഏഴ് റണ്‍സുമായി ഹര്‍ഷിത് റാണയുമാണ് ക്രീസില്‍.

content highlight : Hazlewood takes three wickets; India's batting collapses in Melbourne

To advertise here,contact us