സഞ്ജു വരാർ! ടി20 പരമ്പരയ്ക്ക് മുന്നേ വെടിക്കെട്ട് പരിശീലനം, വൈറലായി വീഡിയോ

ഒക്ടോബർ 29നാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നടക്കുക.

ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ടീം ഇന്ത്യ. ഏകദിന പരമ്പര 2-1ന് കൈവിട്ടെങ്കിലും ടി20 പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഒക്ടോബർ 29ന് മനുക ഓവലിലാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നടക്കുക.

മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ താരങ്ങളുടെ പരിശീലന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്റെ പ്രാക്ടീസ് ചിത്രങ്ങളും വീഡിയോകളും ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴി‍‍ഞ്ഞു. നെറ്റ്സിലെ ബാറ്റിങ് പരിശീലനവും വിക്കറ്റ് കീപ്പിങ് പരിശീലനവുമാണ് മലയാളി താരം ചെയ്യുന്നത്.

pic.twitter.com/phb9qmqewz

ബുധനാഴ്ച നടക്കാനിരിക്കുന്ന ആദ്യ ടി20യില്‍ തകര്‍ത്തടിച്ച് അതിവേഗം സ്‌കോര്‍ ചെയ്യാന്‍ തന്നെയായിരിക്കും സഞ്ജു സാംസണിന്റെ ലക്ഷ്യമെന്നാണ് പരിശീലന വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്. ടീമിന്റെ നെറ്റ് സെഷനില്‍ നിന്നും റെവ്സ്പോര്‍ട്‌സ് പങ്കുവെച്ച വീഡിയോയിൽ‌ നെറ്റ്‌സിന്റെ രണ്ടു വശങ്ങളിലായി സഞ്ജുവും ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലും ബാറ്റ് ചെയ്യുന്നത് വീഡിയോയില്‍ കാണാം. ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റുകളെയാണ് മലയാളി താരം നെറ്റ്‌സില്‍ നേരിട്ടത്. അതിവേഗത്തിലാണ് അദ്ദേഹം ഷോട്ടുകള്‍ കളിച്ചു കൊണ്ടിരുന്നത്.

It’s T20 Time, Sanju Samson In Practice Session 🔥Bhai, it’s just a practice session — chill! 😎👏 pic.twitter.com/sJIu7wdcJy

Sanju Samson takes charge behind the wicket, gearing up for a thrilling practice session. 🔥 📸: Vimal कुमार #SanjuSamson #AUSvIND #INDvAUS #INDvsAUS pic.twitter.com/ZtNrqsnHwW

Content Highlights: Sanju Samson Practice Video ahead of IND vs AUS T20 series Goes Viral

To advertise here,contact us