ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ പരാജയം വഴങ്ങിയതിന് പിന്നാലെ പാകിസ്താൻ താരങ്ങൾക്ക് വലിയ തിരിച്ചടി. പാകിസ്താന് ക്രിക്കറ്റ് താരങ്ങള്ക്ക് വിദേശ ലീഗുകളില് കളിക്കാനുള്ള എന്ഒസി നിര്ത്തിവെച്ചിരിക്കുകയാണ് പാകിസ്താന് ക്രിക്കറ്റ് ബോര്ഡ് (പിസിബി).
വിദേശ ടി20 ലീഗുകളില് പങ്കെടുക്കാന് ആഗ്രഹിക്കുന്ന കളിക്കാര്ക്കുള്ള എന്ഒസി താത്കാലികമായി നിര്ത്തിവെച്ചതായി പിസിബി തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. പിസിബിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര് സുമൈര് അഹമ്മദ് സയ്യിദ് ഇതുസംബന്ധിച്ച് അറിയിച്ചുകൊണ്ട് തിങ്കളാഴ്ച കളിക്കാര്ക്കും ഏജന്റുമാര്ക്കും നോട്ടീസയച്ചു.
"പിസിബി ചെയർമാന്റെ അംഗീകാരത്തോടെ, ലീഗുകളിലും മറ്റ് വിദേശ ടൂർണമെന്റുകളിലും പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കളിക്കാർക്കുള്ള എല്ലാ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകളും (എൻഒസി) ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുന്നു", പാക് ക്രിക്കറ്റ് ബോർഡിന്റെ നോട്ടീസിനെ ഉദ്ധരിച്ച് ഇഎസ്പിഎൻക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്തു.
Panickistan reaction: PCB suspends player NOCs for overseas T20 leagues after Asia Cup defeathttps://t.co/1TYyazxf53 -via inshorts pic.twitter.com/Heh6nDlWPn
അതേസമയം ഈ നടപടി സ്വീകരിച്ചതിന് പിന്നിലുള്ള ഒരു കാരണവും നോട്ടീസിൽ പരാമർശിച്ചിട്ടില്ല. പാകിസ്താൻ താരങ്ങളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി എൻഒസി നൽകുകയാണ് പിസിബി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഇതിന്റെ മാനദണ്ഡങ്ങൾ പരസ്യമാക്കിയിട്ടില്ല. ദേശീയ-ആഭ്യന്തര മത്സരങ്ങളില് കളിക്കാരെ പ്രോത്സാഹിപ്പിക്കാന് പിസിബി ലക്ഷ്യമിടുന്നുണ്ട്. അതേസമയം എൻഒസികൾക്കായുള്ള നിലവിലെ സസ്പെൻഷൻ എന്ന് നീക്കം ചെയ്യുമെന്ന കാര്യത്തിലും വ്യക്തതയില്ല.
Content Highlights: Pakistan Cricket Board suspends player NOCs for overseas T20 leagues