ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ ആദ്യ ഇന്ത്യ-പാകിസ്താൻ ഫൈനലിന് ഇന്ന് ദുബൈ വേദിയാകുകയാണ്. ഒരുപാട് വിവാദങ്ങളുടലെടുത്ത ടൂർണമെന്റിന്റെ കലാശപ്പോരിൽ ജയിക്കുന്നത് ഇരു ടീമുകൾക്കും അഭിമാനത്തിന്റെ ഭാഗമാകുകയാണ്. ഇതുവരെ തോൽക്കാത എത്തിയ ഇന്ത്യയും വളെ അപ്രവചീനമായ പാകിസ്താനും ഏറ്റുമുട്ടുമ്പോൾ മികച്ച മത്സരം തന്നെ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
ഏല്ലാ ടൂർണമെന്റിന്റെയും ഫൈനലിന് മുമ്പ് നടത്തുന്ന ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടിൽ നിന്നും ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഒഴിവായി എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഒരുപാട് മാധ്യമങ്ങൾ ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നേരത്തെ ആദ്യ രണ്ട് മത്സരത്തിന് ശേഷവും പാകിസ്താൻ താരങ്ങളുമായി കൈ കൊടുക്കാൻ ഇന്ത്യൻ കളിക്കാർ തയ്യാറായില്ലായിരുന്നു. ഇപ്പോഴിതാ പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഘയുമായുള്ള ഫോട്ടോഷൂട്ടിൽ നിന്നും ഒഴിവാകുകയാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ഇക്കാര്യമെല്ലാം ഇന്ത്യയുടെ മാത്രം തീരുമാനമാണെന്നും തങ്ങൾ പ്രോട്ടോക്കോൾ പാലിച്ച് നിൽക്കാനാണ് താത്പര്യപ്പെടുന്നതെന്ന് പാകിസ്താൻ നായകൻ സൽമാൻ അല് ആഘ പറഞ്ഞു.
'അവർക്ക് എന്ത് വേണമെങ്കിലും ചെയ്യാം, ഞങ്ങൾ പ്രോട്ടോക്കോൾ മാത്രം പിന്തുടരും. ബാക്കി അവരുടെ തീരുമാനം. അവര് വന്നാൽ വന്നു, വന്നില്ലെങ്കിൽ വന്നില്ല, ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല,' സൽമാൻ അലി ആഘ പറഞ്ഞു.
ഇപ്പോൾ ബാക്കി കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ലെന്നും ഏഷ്യാ കപ്പ് ഫൈനലിൽ ജയം മാത്രമാണ് ലക്ഷ്യമെന്നും ആഘ കൂട്ടിച്ചേർത്തു.
Content Highlights- Indian Captain Suryakumar Refused to do Phototshoot with Pakistan captain for Asia Cup finals