ഏഷ്യാകപ്പ് ജേതാക്കൾക്ക് എത്ര കോടികൾ ലഭിക്കും? പ്ലെയർ ഓഫ് ദി ടൂർണമെന്റിനോ? Prize Money അറിയാം..

നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയുടെ മത്സരം നാളെയാണ്

ഏഷ്യാ കപ്പ് ആരംഭിക്കുന്നതിനുള്ള ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകരെല്ലാം. ഇന്ന് ആരംഭിക്കുന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഹോങ്കോങ്ങിനെ നേരിടും. ഏഷ്യയിലെ ഏറ്റവും മികച്ച ടീമായി കണക്കാക്കുന്ന നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയുടെ മത്സരം നാളെയാണ്. യുഎഇയെയാണ് ഇന്ത്യ ആദ്യ മത്സരത്തിൽ നേരിടുന്നത്.

ഏഷ്യാ കപ്പിന്റെ ആവേശത്തിനിടെ ചർച്ചയാകുകയാണ് വിജയിക്കുന്ന ടീമിന് ലഭിക്കുന്ന പ്രൈസും റണ്ണറപ്പിന് ലഭിക്കുന്ന പണവുമെല്ലാം. പ്ലെയർ ഓഫ് ദി ടൂർണമെന്റാകുന്ന താരത്തിന് 12.5 ലക്ഷം രൂപയാണ് ലഭിക്കുക. ടൂർണമെന്റ് റണ്ണറപ്പിന് 1.3 കോടി രൂപയും ലഭിക്കും.

ടൂർണമെന്റ് വിജയിക്കുന്ന ടീമിന് റണ്ണറപ്പിന്റെ ഇരട്ടി തുകയായ 2.6 കോടി രൂപ ലഭിക്കും.

രാത്രി എട്ട് മണിക്ക് അബുദാബിയിലെ ഷെയ്ഖ് ഹസീദ് സ്റ്റേഡിയത്തിലാണ് ഏഷ്യാ കപ്പിന് തുടക്കമാകുക. അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങും തമ്മിലാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക. ഏഷ്യാ കപ്പ് വേദികളും മത്സരത്തിന്റെ സമയവും സംപ്രേക്ഷകരും തുടങ്ങിയ കാര്യങ്ങൾ ഇപ്രകാരമാണ്.

ദുബായ്, അബുദാബി എന്നിവടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഇന്ത്യൻ സമയം രാത്രി 7.30നാണ് ടോസ് ഇടുന്നത്. എട്ട് മണിക്ക് മത്സരം ആരംഭിക്കും. ടെലിവിഷനിൽ സോണി സ്‌പോർട്‌സിന്റെ ഒന്ന്, രണ്ട്, നാല്, അഞ്ച് ചാനലുകളിൽ മത്സരം തത്സമയം കാണാൻ സാധിക്കും. ഡിജിറ്റൽ സംപ്രേക്ഷണം സോണി ലിവിനാണ്. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിൽ മത്സരത്തിന്റെ കമന്ററി ആസ്വദിക്കാൻ സാധിക്കും.

സെപ്റ്റംബർ ഒൻപത് മുതൽ 28 വരെയാണ് ഏഷ്യാകപ്പ് മത്സരങ്ങൾ. എട്ട് ടീമുകൾ പങ്കെടുക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ആകെ 19 മത്സരങ്ങളാണ് ഉണ്ടാവുക. സെപ്റ്റംബർ 14നാണ് ഇന്ത്യ-പാക് പേരാട്ടം നടക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ യുഎഇയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമാനെതിരെയും ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തിൽ മത്സരമുണ്ട്. സെപ്റ്റംബർ 28നാണ് കലാശപ്പോരാട്ടം നടക്കുക.

Content Highlights- Prize Money For Asia Cup winners and Runnersup

To advertise here,contact us