എയ്ഞ്ചലോ മാത്യൂസിന്റെ ടൈംഡ് ഔട്ട്; പ്രതികരണവുമായി മാർലിബൻ ക്രിക്കറ്റ് ക്ലബ്

ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റർ സമയം പാഴാക്കുന്നതിലൂടെ മത്സരം സമനിലയിലേക്ക് മാറ്റാൻ ടീമുകൾക്ക് കഴിയും.

ലണ്ടൻ: ക്രിക്കറ്റ് നിയമങ്ങളുടെ അവസാന വാക്കാണ് മാർലിബൻ ക്രിക്കറ്റ് ക്ലബ്. ഏതൊരു ക്രിക്കറ്റ് നിയമത്തിനും അവസാന അംഗീകാരം നൽകേണ്ടത് മാർലിബൻ ക്രിക്കറ്റ് ക്ലബാണ്. എയ്ഞ്ചലോ മാത്യൂസിന്റെ ടൈംഡ് ഔട്ടിലും ഇപ്പോൾ എംസിസിയുടെ ഔദ്യോഗിക പ്രതികരണം വന്നിരിക്കുകയാണ്. ഹെൽമറ്റ് മാറ്റണമെങ്കിൽ മാത്യൂസ് അംപയറിനോട് ആവശ്യപ്പെടണമായിരുന്നു. അംപയർ അനുവദിച്ചിരുന്നെങ്കിൽ മാത്യൂസിന് ഹെൽമറ്റ് മാറ്റാൻ കഴിയുമായിരുന്നുവെന്നും എംസിസി പ്രസ്താവനയിൽ അറിയിച്ചു.

ഒരു ബാറ്റർ പുറത്തായാൽ പകരമെത്തുന്നയാൾ മൂന്ന് മിനിറ്റിനുള്ളിൽ അടുത്ത പന്ത് നേരിടാൻ തയ്യാറായിരിക്കണം. ലോകകപ്പിൽ ഇത് രണ്ട് മിനിറ്റാണ്. ഫീൽഡിംഗ് ടീമിന് അനുകൂലമായാണ് ഇത്തരമൊരു നിയമം. ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റർ സമയം പാഴാക്കുന്നതിലൂടെ മത്സരം സമനിലയിലേക്ക് മാറ്റാൻ ടീമുകൾക്ക് കഴിയും. ഏകദിന ക്രിക്കറ്റിൽ കുറഞ്ഞ ഓവർ നിരക്കിന് ഫീൽഡിംഗ് ടീമിന് പിഴ ലഭിക്കാനും സാധ്യതയുണ്ട്. ക്രിക്കറ്റിലെ പുതിയ നിയമപ്രകാരം നിശ്ചിത സമയത്തിനുള്ളിൽ ഓവർ പൂർത്തിയാക്കിയില്ലെങ്കിൽ അവസാന ഓവറുകളിൽ 30 വാരയ്ക്ക് പുറത്ത് നാല് ഫീൽഡർമാരെ മാത്രമെ അനുവദിക്കുവെന്നും എംസിസി പ്രസ്താനവയിൽ പറയുന്നു.

MCC Statement on Timed Out wicket in 2023 Men's ICC @cricketworldcup earlier this week ⤵️#MCCLaws

എയ്ഞ്ചലോ മാത്യൂസിന്റെ ടൈംഡ് ഔട്ട് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഉപയോഗിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിൽ ആറ് തവണ മാത്രമാണ് ഈ നിയമം പ്രയോഗിച്ചിട്ടുള്ളത്. അതിനാൽ നിയമത്തിൽ മാറ്റം വരുത്തേണ്ടതില്ല. ക്രിക്കറ്റ് ഉപകരണങ്ങൾ മാറ്റേണ്ടതിനാൽ സമയ നഷ്ടം ഉണ്ടായാൽ അത് അംപയർ വിശദീകരിക്കണമെന്നും എംസിസി നിയമത്തിൽ വ്യക്തമാക്കുന്നു.

To advertise here,contact us