സമ്പാദിക്കുന്ന പണം ഭാവിയിലേക്കായി നിക്ഷേപിക്കുന്നവരാണ് അധികവും. ബാങ്ക് സ്ഥിരനിക്ഷേപം (FD), മ്യൂച്വല്‍ ഫണ്ട്, ഓഹരികള്‍ തുടങ്ങിയവയില്‍ പലരും പണം നിക്ഷേപിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ നിക്ഷേപം നടത്തിയ വ്യക്തി അപ്രതീക്ഷിതമായി മരിക്കുകയാണെങ്കിലോ?. ഈ മരിച്ചുപോയ വ്യക്തി വില്‍പത്രം തയ്യാറാക്കിയിട്ടില്ലാതെയോ, നോമിനിയെ ചേര്‍ത്തിട്ടില്ലാതെയോ ചെയ്താല്‍ എന്തു സംഭവിക്കും? ആ പണം കുടുംബത്തിന് നഷ്ടമാകുമോ?.നോമിനിയോ വില്‍പത്രമോ ഇല്ലാത്ത സാഹചര്യത്തിലും നിയമപരമായ അവകാശികള്‍ക്ക് നിക്ഷേപത്തില്‍ അവകാശം ഉന്നയിക്കാം. എന്നാല്‍ ഓരോ നിക്ഷേപത്തിനും അനുസരിച്ച് നടപടിക്രമങ്ങളിലും ആവശ്യമായ രേഖകളിലും വ്യത്യാസമുണ്ടാകും.
ബാങ്കില്‍ സ്ഥിരനിക്ഷേപമുള്ള വ്യക്തി മരിച്ചാല്‍ നോമിനി ഇല്ലെങ്കിലും നിയമപരമായ അവകാശികള്‍ക്ക് ബന്ധപ്പെട്ട ബാങ്കിനെ സമീപിച്ച് പണം ക്ലെയിം ചെയ്യാം. ഇതിനായി സാധാരണയായി ആവശ്യമായി വരാവുന്ന രേഖകള്‍ ഇവയൊക്കെയാണ്.
ചില സാഹചര്യങ്ങളില്‍ ബാങ്കിന്റെ നിബന്ധനകള്‍ പാലിച്ചാല്‍ കോടതി നല്‍കുന്ന സക്‌സഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും ക്ലെയിം തീര്‍പ്പാക്കാം. എന്നാല്‍ തുക, ബാങ്കിന്റെ നിബന്ധനകള്‍, അവകാശികള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ തുടങ്ങിയവ അനുസരിച്ച് നടപടിക്രമം മാറിയേക്കാം.
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപമുണ്ടായിരുന്ന വ്യക്തിയുടെ മരണശേഷം നിയമപരമായ അവകാശികള്‍ക്ക് ബന്ധപ്പെട്ട അസറ്റ് മാനേജ്മെന്റ് കമ്പനിയുമായി (AMC) ബന്ധപ്പെട്ട് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് നിക്ഷേപം കൈമാറുന്നതിനുള്ള നടപടികള്‍ ആരംഭിക്കാവുന്നതാണ്. ഇതിന് മരണ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖകള്‍, വിലാസരേഖകള്‍, നിയമപരമായ അവകാശം തെളിയിക്കുന്ന രേഖകള്‍ എന്നിവ ആവശ്യമായി വന്നേക്കാം. മറ്റ് അവകാശികളുടെ സമ്മതപത്രവും (NOC) ചില സാഹചര്യങ്ങളില്‍ ആവശ്യപ്പെടാം.
ഓഹരികളില്‍ നിക്ഷേപമുണ്ടെങ്കില്‍ ബന്ധപ്പെട്ട ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റിനെ (DP) സമീപിച്ച് ഓഹരികള്‍ സ്വന്തം പേരിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിക്കാം. ഇതിനായി സാധാരണയായി ആവശ്യമായി വരാവുന്ന രേഖകള്‍ ഇവയാണ്.
നിക്ഷേപത്തുക ആര്‍ക്കാണ് ലഭിക്കേണ്ടതെന്ന കാര്യത്തില്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായാല്‍ പണം കൈമാറുന്ന നടപടികള്‍ വൈകാം. ചില കേസുകളില്‍ സക്‌സഷന്‍ സര്‍ട്ടിഫിക്കറ്റോ കോടതി ഉത്തരവോ ആവശ്യമായി വന്നേക്കാം. നോമിനി എന്നത് എല്ലാ സാഹചര്യങ്ങളിലും നിക്ഷേപത്തിന്റെ അന്തിമ ഉടമയാണെന്ന് അര്‍ഥമില്ല. നിയമപരമായ അവകാശം ബന്ധപ്പെട്ട പിന്തുടര്‍ച്ചാവകാശ നിയമങ്ങളും വില്‍പത്രവും നിക്ഷേപത്തിന്റെ സ്വഭാവവും അനുസരിച്ചാണ് തീരുമാനിക്കുന്നത്.
Content Highlights :If an investor passes away, who receives the money held in bank fixed deposits (FDs), mutual funds, and shares? Even in the absence of a will or a nominee, legal heirs can claim the funds