ഇന്‍സ്റ്റഗ്രാം നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?. പലര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണല്ലേ?. വരുമാനമാര്‍ഗ്ഗമായി പോലും സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന ആളുകളുണ്ട്. ഇന്‍സ്റ്റഗ്രാം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാ വിഷയമായിരുന്നു.
നീറ്റ് പരീക്ഷയ്ക്കെതിരായ സിജെപിയുടെയും ജെന്‍Z ന്റെയും സമീപകാല പ്രതിഷേധങ്ങള്‍ക്കിടെ നിരവധി ഇന്‍സ്റ്റാഗ്രാം റീലുകള്‍ വൈറലായിരുന്നു. റീലുകള്‍ വൈറലായതിനു പുറമേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ സന്ദേശം പങ്കുവച്ചു. ഈ സംഭവങ്ങളെല്ലാം ഇന്‍സ്റ്റാഗ്രാമിന്റെ ജനപ്രീതി കൂടുതല്‍ വര്‍ദ്ധിപ്പിച്ചു.
ഇങ്ങനെയൊക്കെയാണെങ്കിലും ഈ വര്‍ഷം ഓഗസ്റ്റ് 25 ന് ഇന്‍സ്റ്റാഗ്രാം നിരോധിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്ന ചര്‍ച്ചകളും ഇതിനോടൊപ്പം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു. 2026 ഓഗസ്റ്റില്‍ ഇന്ത്യയില്‍ ഇന്‍സ്റ്റാഗ്രാം അടച്ചുപൂട്ടുമെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായത്. പലരും വിഷയത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
സര്‍ക്കാര്‍ ഏജന്‍സിയായ PIB അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടായ എക്സ് വഴി ഈ പോസ്റ്റ് പങ്കുവെക്കുകയും ഇത് പൂര്‍ണ്ണമായും വ്യാജമാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് '2026 ഓഗസ്റ്റ് 25 രാത്രി മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ ഇന്‍സ്റ്റാഗ്രാം നിരോധിക്കുമെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കിടപ്പെടുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഏജന്‍സി പോസ്റ്റ് പങ്കുവച്ചത്.
सोशल मीडिया पर एक पोस्ट साझा कर दावा किया जा रहा है कि भारत सरकार द्वारा 25 अगस्त 2026 की रात से भारत में #Instagram पर प्रतिबंध लगा दिया जाएगा।#PIBFactCheck❌ यह दावा #फर्जी है। ✅ भारत सरकार द्वारा ऐसी कोई घोषणा नहीं की गई है।⚠️कृपया सतर्क रहें और ऐसे भ्रामक दावों के… pic.twitter.com/6v9Dz8bdUV
പിഐബി യുടെ റിപ്പോര്‍ട്ട് പ്രകാരം ഈ അവകാശവാദം പൂര്‍ണ്ണമായും തെറ്റാണെന്ന് പോസ്റ്റില്‍ പറയുന്നു. 'ഇന്ത്യാ സര്‍ക്കാര്‍ അത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ല. ദയവായി ജാഗ്രത പാലിക്കുക. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ക്ക് ഇരയാകരുത്.'എന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.
Content Highlights :Will Instagram shut down on August 25? What is the truth behind the news going viral on social media?