ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ആധാര്‍ ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടത് എങ്ങനെ. ഫോണില്‍ ഡിജിറ്റല്‍ ഐഡി ആയി ആധാര്‍ എങ്ങനെ ചേര്‍ക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ് ഉപയോഗിച്ച് വ്യക്തിവിവരങ്ങള്‍ നല്‍കാന്‍ കഴിയും. ആധാര്‍ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ വാലറ്റില്‍ സൂക്ഷിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്.

ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്/ എന്തൊക്കെയാണ് ഗുണങ്ങള്‍

UDAI ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ ആധാര്‍ വേരിഫിക്കേഷന്‍ ക്രഡന്‍ഷ്യല്‍ എന്ന പ്രോട്ടോകോള്‍ വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഉപയോക്താവിന്റെ ഫോണില്‍ത്തന്നെ വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് സൂക്ഷിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഏതെങ്കിലും സ്ഥലത്ത് തിരിച്ചറിയല്‍ രേഖയായി ആധാര്‍ നല്‍കേണ്ടിവരുമ്പോള്‍ എല്ലാ വിവരങ്ങളും കൈമാറാതെ ആവശ്യമായ വിവരങ്ങള്‍ മാത്രം പങ്കുവയ്ക്കാന്‍ സാധിക്കുന്ന സെലക്ടീവ് ഡിസ്‌ക്ലോഷര്‍ എന്ന ഫീച്ചറും ഇതിലുണ്ട്. ഉദാഹരണത്തിന് പ്രായം തെളിയിക്കേണ്ട സ്ഥലങ്ങളില്‍ ജനന തീയതി മാത്രം വെളിപ്പെടുത്തിയാല്‍ മതിയാകും.

നിലവില്‍ പി വി ആര്‍ ഐ നോക്‌സ് (PVR INOX) ഭാരത് മാട്രിമോണി(Bharat Matrimony), തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ഈ ഡിജിറ്റല്‍ ആധാര്‍ ഉപയോഗിക്കാന്‍ കഴിയും. വരും ദിവസങ്ങളില്‍ മൈഗേറ്റ് , സ്‌നാബ് തുടങ്ങിയ പ്ലാറ്റ് ഫോമുകളും ഈ സംവിധാനവുമായി സഹകരിക്കുമെന്ന് ഗൂഗിള്‍ വാലറ്റ് ഗ്രൂപ്പ് പ്രൊഡക്ഷന്‍ മാനേജര്‍ അലന്‍ സ്റ്റാപ്പല്‍ബെര്‍ഗ് പറഞ്ഞു.

ഗൂഗിള്‍ വാലറ്റില്‍ ആധാര്‍ എങ്ങനെ ചേര്‍ക്കാം

  • ഫോണില്‍ ആധാര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക
  • ആപ്പ് തുറക്കുക - സൈന്‍ ഇന്‍ ചെയ്യുക-ഐഡന്റിറ്റി പരിശോധിക്കുക - Add to Wallet ചേര്‍ക്കുക - ആധാര്‍ സെലക്ട് ചെയ്യുക.
  • പരിശോധന പൂര്‍ത്തിയാക്കാനായി ആധാര്‍ ആപ്പിലേക്ക് റീഡയറക്ട് ചെയ്യുന്നതാണ്.
  • അതല്ലെങ്കില്‍ Google Wallet തുറക്കുക, അതില്‍ ടാപ്പ് ചെയ്യുക.ആധാര്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. പരിശോധന പൂര്‍ത്തിയായാല്‍ നിങ്ങളെ ആധാര്‍ ആപ്പിലെക്ക് റീഡയറക്ട് ചെയ്യും.
  • 'Reviewing your request' എന്ന സന്ദേശം ലഭിക്കുകയാണെങ്കില്‍ ഒരു നിമിഷം കാത്തിരിക്കുക,സിസ്റ്റം നിങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം നിങ്ങളെ അറിയിക്കും.
  • ഇനി ഈ വഴിയല്ലെങ്കില്‍ ഗൂഗിള്‍ വാലറ്റ് തുറന്ന് അതില്‍ ടാപ്പ് ചെയ്യുക - ആധാര്‍ സെലക്ട് ചെയ്യുക - പരിശോധന പൂര്‍ത്തിയാക്കാന്‍ നിങ്ങളെ ആധാര്‍ ആപ്പിലേക്ക് റീഡയറക്ട് ചെയ്യും.

Content Highlights :Now you can use Google Wallet to provide personal information in situations where Aadhaar card is required

To advertise here,contact us