ഷിജോ തോമസിന് ഗാന്ധിഭവൻ സോഷ്യൽ എക്‌സലൻസ് അവാർഡ്

ഓക്‌സിജൻ ഗ്രൂപ്പിന്റെ മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പുരസ്‌കാരം

പത്തനാപുരം ഗാന്ധിഭവൻ നൽകുന്ന ഈ വർഷത്തെ സോഷ്യൽ എക്‌സലൻസ് അവാർഡിന് ഓക്‌സിജൻ ഗ്രൂപ്പ് സിഇഒ ഷിജോ തോമസ് അർഹനായി. ബിസിനസ് മികവിനൊപ്പം ഓക്‌സിജൻ ഗ്രൂപ്പ് നടത്തുന്ന മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പുരസ്‌കാരം.

25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഏപ്രിൽ 18ന് പത്തനാപുരം ഗാന്ധിഭവനിൽ വെച്ച് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അവാർഡ് ഷിജോ തോമസിന് സമ്മാനിച്ചു. സമൂഹത്തിന്റെ നന്മയ്ക്കായി ഓക്‌സിജൻ ഗ്രൂപ്പ് നൽകുന്ന നിരന്തരമായ പിന്തുണയ്ക്കുള്ള അംഗീകാരമാണിതെന്ന് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ അറിയിച്ചു.

Content Highlights: Oxygen CEO Shijo Thomas received the Gandhi Bhavan Social Excellence Award for outstanding community service

To advertise here,contact us