കൈകാര്യം ചെയ്യുന്നത് 5,494.58 കോടിയുടെ ആസ്തി, മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ഇനി മുത്തൂറ്റ് എംക്രെഡ്

ഭാവിയിലേക്കുള്ള സാമ്പത്തിക സേവനങ്ങള്‍ പ്രൊഫഷണലായി മാനേജ് ചെയ്യുന്ന രീതിയിലേക്കുള്ള മുന്നേറ്റം

സ്വര്‍ണ വായ്പാരംഗത്തെ മുന്‍നിരക്കാരായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് ആയി പുനര്‍നാമകരണം ചെയ്തു. ഭാവിയിലേക്കുള്ള സാമ്പത്തിക സേവനങ്ങള്‍ പ്രൊഫഷണലായി മാനേജ് ചെയ്യുന്ന രീതിയിലേക്കുള്ള തങ്ങളുടെ മുന്നേറ്റമാണ് ഈ പേരു മാറ്റമെന്ന് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.

2025 ഡിസംബര്‍ 31ന് അവസാനിച്ച ഒന്‍പതു മാസങ്ങളില്‍ കമ്പനി 113.93 കോടി രൂപയുടെ അറ്റാദായവും ശക്തമായ വരുമാന വര്‍ധനവും കൈവരിച്ചു. 5,494.58 കോടി രൂപയുടെ ആസ്തികളാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. ഇത് സ്ഥിരമായ ബിസിനസ് വളര്‍ച്ചയെയും പ്രവര്‍ത്തന മികവിനെയും സൂചിപ്പിക്കുന്നു. ഈ നേട്ടത്തിനൊപ്പമാണ് കമ്പനി വളരെ നിര്‍ണായകമായ പ്രഖ്യാപനം നടത്തുന്നത്.

വരുമാനത്തിലും ലാഭക്ഷമതയിലും ഉണ്ടായ ശക്തമായ വളര്‍ച്ച തങ്ങളുടെ വായ്പ പ്രവര്‍ത്തനങ്ങളുടെ ശക്തിയാണ് പ്രകടമാക്കുന്നത്. വികസനത്തിനൊപ്പം നിക്ഷേപ നിലവാരം നിലനിര്‍ത്തുന്നതില്‍ ശ്രദ്ധ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ലിസ്റ്റ് ചെയ്ത എന്‍സിഡികള്‍ക്ക് ആവശ്യമായ രീതിയിലെ ആസ്തികള്‍ മുത്തൂറ്റ് എംക്രെഡ് നിലനിര്‍ത്തും. പേരിലെ മാറ്റത്തിലുപരി നിരവധി കാര്യങ്ങളാണ് റീ ബ്രാന്‍ഡിങ് പ്രതിഫലിപ്പിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രൊഫഷണലാക്കുക, ഭരണ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുക, ഡിജിറ്റല്‍ സംവിധാനങ്ങള്‍ ആധുനികവല്‍ക്കരിക്കുക, റിസ്‌ക് മാനേജ്‌മെന്റ് സംവിധാനങ്ങള്‍ കൂടുതല്‍ വളര്‍ച്ചയിലേക്ക് എത്തിക്കുക എന്നിവയാണ് കമ്പനി ലക്ഷ്യമിടുന്നത്.

Content Highlights: Muthoottu Mini Financiers rebrands as Muthoot MCred

To advertise here,contact us