ഇന്ത്യയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നതിനായി 10,000 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ്.
2035 ആകുമ്പോഴേക്കും ഇന്ത്യയെ എഐ തലപ്പത്ത് എത്തിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഗ്രൂപ്പ് അറിയിച്ചു. സെര്‍വര്‍ നിര്‍മ്മാണം, ഇലക്ട്രിക്കല്‍ സിസ്റ്റങ്ങള്‍, ക്ലൗഡ് പ്ലാറ്റ്ഫോമുകള് എന്നിവയുള്‍പ്പെടെ അതുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലെല്ലാം വികസനമെത്തും. 2035 ആകുമ്പോഴേക്കും ഈ പ്രാരംഭ നിക്ഷേപം 150 ബില്യണ്‍ ഡോളറിന്റെ അധിക നിക്ഷേപത്തിലേക്ക് നയിക്കപ്പെടുമെന്നാണ് പ്രതീക്ഷ. അടുത്ത പത്തു വര്‍ഷം കൊണ്ട് ഇന്ത്യയില്‍ 25,000 കോടി ഡോളറിന്റെ എഐ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കപ്പെടും.
ഭാവിയില്‍ ഊര്‍ജവും കമ്പ്യൂട്ടിംഗ് പവറും നിയന്ത്രിക്കുന്ന രാജ്യങ്ങള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി പറഞ്ഞു. അതിനായി ഡാറ്റാ സെന്ററുകളിലും പുനരുപയോഗിക്കാവുന്ന ഊര്‍ജ മേഖലയിലും ശക്തമായൊരു അടിത്തറ കെട്ടിപ്പടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എഐ യുഗത്തില്‍ ഇന്ത്യ വെറുമൊരു ഉപഭോക്താവ് മാത്രമായിരിക്കില്ല.
അദാനി കണക്സിന്റെ നിലവിലുള്ള 2 ഗിഗാവാട്ട്സ് ഡാറ്റാ സെന്റര്‍ നെറ്റ്വര്‍ക്കിനെ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 5 ഗിഗാവാട്ട് ശേഷിയുള്ള ഊര്‍ജ മേഖല എന്നതാണ് ലക്ഷ്യമിടുന്നത്.
വിശാഖപട്ടണത്ത് വലിയ എഐ ഡാറ്റാ സെന്റര്‍ കാമ്പസ് നിര്‍മ്മിക്കുന്നതിനായി അദാനി ഗൂഗിളുമായി സഹകരിക്കുന്നുണ്ട്. ഹൈദരാബാദിലും പൂനെയിലും മൈക്രോസോഫ്റ്റുമായും കമ്പനിക്ക് പങ്കാളിത്തമുണ്ട്. അവരുടെ ഇ-കൊമേഴ്സ്, എഐ ആവശ്യങ്ങള്‍ക്കായി ഗ്രൂപ്പ് ഫ്ലിപ്കാര്‍ട്ടുമായുള്ള ഡാറ്റാ സെന്റര്‍ സഹകരണം വികസിപ്പിക്കും.
Content Highlights: Adani to invest $100 billion in AI data centres by 2035