ഇന്ത്യയിലെ സാമ്പത്തിക സാഹചര്യം മെച്ചപ്പെടുന്നതിനാൽ ഇന്ത്യൻ ഓഹരി വിപണി ഇനി പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് മോർഗൺ സ്റ്റാൻലി റിപ്പോർട്ട് .പലിശനിരക്ക് കുറയ്ക്കൽ, ബാങ്ക് നിയമങ്ങളിൽ ഇളവുകൾ, വിപണിയിലേക്ക് കൂടുതൽ പണം ഒഴുക്കൽ, തുടർച്ചയായ മൂലധന ചെലവ്, നികുതി കുറവ്, വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് എന്നിവ വഴി ആർബിഐയും സർക്കാരും നടത്തുന്ന ശ്രമങ്ങൾ സാമ്പത്തിക വളർച്ചയെ വേഗത്തിലാക്കും .വ്യാപാര കരാറുകളും ചൈനയുമായുള്ള ബന്ധവും വളർച്ചയുടെ ആക്കം കൂട്ടുമെന്നും മോർഗൺ സ്റ്റാൻലിയുടെ ഇക്വിറ്റി വിദഗ്ദ്ധരായ റിധം ദേശായിയും നയന്ത് പരേഖും പറയുന്നു
കഴിഞ്ഞ 12 മാസത്തെ പ്രകടനത്തിൽ ഇന്ത്യൻ ഓഹരി വിപണി ഇതുവരെ ഉണ്ടായതിൽ ഏറ്റവും ദുർബലമായ പ്രകടനമാണ് കാഴ്ചവെച്ചത്.ഇതോടെ ഓഹരികളുടെ താരതമ്യേനയുള്ള മൂല്യനിർണ്ണയം മുൻകാലത്തെ ഏറ്റവും താഴ്ന്ന നിലകളിലേക്കാണ് നീങ്ങുന്നത്. കഴിഞ്ഞ നാല് വർഷമായി വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ (FPI) നിലപാട് ദുർബലമായതോടെ വിപണിയിലെ നേട്ടങ്ങളും പരിമിതമായി.
എന്നാൽ ഇത്തരം അപൂർവമായ ചില ഘടകങ്ങൾ ഒന്നിക്കുന്നത് പുതിയ വാങ്ങലുകൾക്ക് അവസരമാണെന്നും റിപ്പോർട്ട് പറയുന്നു. രൂപയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്ക് പിന്നാലെ നികുതി സംവിധാനത്തിലെ മെച്ചപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൂടുതൽ ബൈബാക്കുകൾ പ്രതീക്ഷിക്കുന്നതായും റിപ്പോട്ടിലുണ്ട്.
മോർഗൻ സ്റ്റാൻലി പ്രതീക്ഷിക്കുന്ന ശക്തമായ വളർച്ചാ സാധ്യതകൾ
കാര്യങ്ങൾ അനുകൂലമായാൽ 2026 ഡിസംബറോടെ ബിഎസ്ഇ സെൻസെക്സ് മികച്ച പ്രകടനത്തോടെ 95,000 മുതൽ 1,07,000 നിലവരെ എത്തുമെന്നും മോർഗൻ സ്റ്റാൻലി പ്രതീക്ഷിക്കുന്നു. അതേസമയം കാര്യങ്ങൾ എതിരായാൽ വർഷാവസാനത്തോടെ സെൻസെക്സ് 76,000 ലേക്ക് താഴാനുള്ള സാധ്യതയും പങ്കുവെയ്ക്കുന്നുണ്ട്.
Content Highlights : Indian Equities Set for Re-Rating: Sensex May Hit 1,07,000 by 2026 – Morgan Stanley