മാര്‍ച്ച് മാസത്തോടെ എടിഎമ്മില്‍ നിന്ന് 500 രൂപ നോട്ട് ലഭിക്കില്ലേ? വാസ്തവം അറിയാം...

500 രൂപ നോട്ട് നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ രീതിയിലുളള ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്

2026 ആരംഭിച്ചപ്പോള്‍ മുതല്‍ പലരും ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളിലൊന്നാണ് 500 രൂപയുടെ നോട്ട് നിര്‍ത്തലാക്കുമോ ഇല്ലയോ എന്ന്. 2026 മുതല്‍ 500 രൂപയുടെ നോട്ടുകള്‍ ഇല്ലാതാകുമെന്നും മാര്‍ച്ച് മാസം മുതല്‍ എടിഎമ്മുകളില്‍ നിന്ന് 500 രൂപയുടെ നോട്ടുകള്‍ ലഭിക്കില്ല എന്നും പല മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

വ്യാജനോട്ടുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നത് തടയാനും ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് മുന്‍പ് 2000 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കിയത്. മാത്രമല്ല നിയമവിരുദ്ധമായ പണ ഇടപാടുകള്‍ കുറയ്ക്കുകയും സുതാര്യത വളര്‍ത്തുകയും ചെയ്യുന്നതിനാല്‍ രാജ്യത്തെ പണരഹിതമായ സമ്പദ് വ്യവസ്ഥയാക്കുക എന്ന സര്‍ക്കാരിന്റെ വിശാല ലക്ഷ്യവുമായി ഈ തീരുമാനം പൊരുത്തപ്പെടുന്നുമുണ്ട്.

2026 ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശ പ്രകാരം 500 രൂപ നോട്ടുമായി ബന്ധപ്പെട്ട മാറ്റങ്ങളൊന്നും ഉടനടി ഉണ്ടാവുകയില്ല. ബാങ്കുകളും എടിഎമ്മുകളും പതിവുപോലെ 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യും. പക്ഷേ ഡിജിറ്റല്‍ ബദലുകള്‍ കൂടുതല്‍ ആവശ്യമായി വരും. മുമ്പത്തെപ്പോലെ തന്നെ നിയമപരമായ പേയ്‌മെന്റുകള്‍ക്ക് 500 രൂപയുടെ നോട്ടുകള്‍ ഉപയോഗിക്കാം. സാധ്യമെങ്കില്‍ പതിവ് ഇടപാടുകള്‍ക്ക് ഇലക്ട്രോണിക് പേമെന്റുകള്‍ ഉപയോഗിക്കുക. ഭാവിയിലെ അസൗകര്യങ്ങള്‍ ഒഴിവാക്കാനായി നിങ്ങളുടെ കൈവശമുളള മിച്ചമുളള പണം ഒരു ബാങ്കില്‍ നിക്ഷേപിക്കുക. ഇത് ഇലക്ട്രോണിക് രീതികളോട് പൊരുത്തപ്പെടാന്‍ സഹായിക്കും.

രാജ്യത്തെ സാധാരണക്കാര്‍ക്ക് കടകളിലും ബാങ്കുകളിലും മറ്റ് ബിസിനസ് ഇടപാടുകളിലും 500 രൂപയുടെ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്. എന്നിരുന്നാലും സ്വന്തം സൗകര്യത്തിനും മികച്ച സുരക്ഷയ്ക്കും വേണ്ടി യുപിഐ, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ വാലറ്റുകള്‍ തുടങ്ങിയ ഡിജിറ്റല്‍ പേയ്‌മെന്റ് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

Content Highlights :There is a huge debate going on on social media regarding the demonetization of Rs 500 notes.

To advertise here,contact us