തൊട്ടു 1,01,600 രൂപ! സാധാരണക്കാര്‍ക്ക് ഇനി സ്വര്‍ണാഭരണം സ്വപ്‌നങ്ങളില്‍ മാത്രമോ?

സ്വര്‍ണവില ഒരു ലക്ഷവും കടന്ന് കുതിക്കുന്നു

ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് ഒരു ലക്ഷം കടന്നു. സ്വര്‍ണവില ഒരു വര്‍ഷത്തിനുളളില്‍ ഏറുന്നത് ഇരട്ടിയിലേറെ. ഈ വര്‍ഷം ആദ്യം ഗ്രാമിന് 7150 രൂപയും പവന് 57,200 രൂപയുമായിരുന്ന സ്വര്‍ണവില വര്‍ഷാവസാനം അടുക്കുമ്പോഴാണ് 10,1600 എന്ന മാന്ത്രിക സംഖ്യ തൊടുന്നത്. ഇതിനിടെ ഏതാണ്ട് എല്ലാ മാസങ്ങളിലും സ്വര്‍ണവില തുടര്‍ച്ചയായി ഉയര്‍ന്ന് സാധാരണക്കാര്‍ക്ക് അപ്രാപ്യമാംവിധം ഉയരത്തിലായി. സ്വര്‍ണവിലയുടെ ചരിത്രത്തില്‍ ഇത്രയും മുന്നേറ്റമുണ്ടാകുന്ന വര്‍ഷം ഇതാദ്യമാണ്. 1760 രൂപയാണ് ഇന്നത്തെ ദിവസം മാത്രം വര്‍ധിച്ചത്. ഇന്നലെ രാവില 22 കാരറ്റ് സ്വര്‍ണത്തിന് 99,200 രൂപയും ഉച്ചയ്ക്ക് ശേഷം പവന് 640 രൂപ കൂടി വിപണിവില 99840 ആയിരുന്നു.

രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 4500 കടന്നതാണ് കേരളത്തിലെ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. യുഎസ് പലിശ നിരക്ക് വീണ്ടും കുറയ്ക്കുമെന്ന് പ്രതീക്ഷയും ഡോളറിനുണ്ടായ മൂല്യതകര്‍ച്ചയും സ്വര്‍ണത്തിന്റെ കുതിപ്പിന് കരുത്ത് പകര്‍ന്നത്. 2020ല്‍ 2000 ഡോളര്‍ ആയിരുന്ന സ്വര്‍ണവിലയാണ് 5 വര്‍ഷം കൊണ്ട് 4500 ഡോളറെന്ന ഉയരം തൊട്ടത്. ഇക്കാലയളവില്‍ രൂപയുടെ വിനിമയ നിരക്ക് ഡോളറിനെ അപേക്ഷിച്ച് 71 ല്‍ നിന്നും 91ലേക്ക് എത്തിയതും വില വര്‍ധനവിന് കാരണമായി. വന്‍കിട സ്വര്‍ണ നിക്ഷേപകര്‍ തത്കാലത്തേക്ക് ലാഭമെടുപ്പ് നടത്താന്‍ സാധ്യതയുള്ളതിനാല്‍ വരും ദിവസങ്ങളില്‍ വിലയില്‍ ചെറിയ തിരുത്തല്‍ പ്രതീക്ഷിക്കാമെങ്കിലും സ്വര്‍ണവില മുന്നേറ്റം തുടരാനാണ് സാധ്യത.

ഡിസംബര്‍ മാസത്തിലെ സ്വര്‍ണ വില ഇങ്ങനെ

  • ഡിസംബര്‍ 1- 95,680
  • ഡിസംബര്‍ 2- 95,480 (രാവിലെ)ഡിസംബര്‍ 2- 95,240 (വൈകുന്നേരം)
  • ഡിസംബര്‍ 3- 95,760
  • ഡിസംബര്‍ 4- 95,600 (രാവിലെ)ഡിസംബര്‍ 4- 95,080 (വൈകുന്നേരം)
  • ഡിസംബര്‍ 5- 95,280 (രാവിലെ)ഡിസംബര്‍ 5- 95,840 (വൈകുന്നേരം)
  • ഡിസംബര്‍ 6- 95,440
  • ഡിസംബര്‍ 7- 95,440
  • ഡിസംബര്‍ 8- 95,640
  • ഡിസംബര്‍ 9 രാവിലെ22 കാരറ്റ് ഗ്രാം വില 11925, പവന്‍ വില 95400 രൂപ18 കാരറ്റ് ഗ്രാം വില 9805, പവന്‍ വില 78440 രൂപഉച്ചകഴിഞ്ഞ്22 കാരറ്റ് ഗ്രാം വില 11865, പവന്‍ വില 94920 രൂപ18 കാരറ്റ് ഗ്രാം വില 9760, പവന്‍ വില 78080 രൂപ
  • ഡിസംബര്‍ 1022 കാരറ്റ് ഗ്രാം വില 11945, പവന്‍ വില 9556018 കാരറ്റ് ഗ്രാം വില 9880, പവന്‍ വില 77,664
  • ഡിസംബര്‍ 1122 കാരറ്റ് ഗ്രാം വില 11,935 , പവന്‍ വില -95,48018 കാരറ്റ് ഗ്രാം വില 9875, പവന്‍ വില -79,000
  • ഡിസംബര്‍ 1222 കാരറ്റ് ഗ്രാം വില 12,300 , പവന്‍ വില- 98,40018 കാരറ്റ് ഗ്രാം വില 10, 175, പവന്‍ വില- 81,400
  • ഡിസംബര്‍ 1322 കാരറ്റ് ഗ്രാം വില 12,275 , പവന്‍ വില-98,20018 കാരറ്റ് ഗ്രാം വില 10,043, പവന്‍ വില-80,344
  • ഡിസംബര്‍ 1422 കാരറ്റ് ഗ്രാം വില 12, 275, പവന്‍ വില-98,20018 കാരറ്റ് ഗ്രാം വില 10, 043, പവന്‍ വില- 80, 344
  • ഡിസംബര്‍ 1522 കാരറ്റ് ഗ്രാം വില 12, 350, പവന്‍ വില-98,80018 കാരറ്റ് ഗ്രാം വില 10, 215, പവന്‍ വില- 81, 720
  • ഡിസംബര്‍ 1622 കാരറ്റ് ഗ്രാം വില 12, 270, പവന്‍ വില-98,16018 കാരറ്റ് ഗ്രാം വില 10, 150, പവന്‍ വില- 81, 200
  • ഡിസംബര്‍ 1722 കാരറ്റ് ഗ്രാം വില 12, 360, പവന്‍ വില-98,88018 കാരറ്റ് ഗ്രാം വില 10,225, പവന്‍ വില- 81,800
  • ഡിസംബര്‍ 1822 കാരറ്റ് ഗ്രാം വില 12, 300, പവന്‍ വില-98,88018 കാരറ്റ് ഗ്രാം വില 10,113, പവന്‍ വില- 80,904
  • ഡിസംബര്‍ 1922 കാരറ്റ് ഗ്രാം വില 12, 300, പവന്‍ വില-98,88018 കാരറ്റ് ഗ്രാം വില 10,113, പവന്‍ വില- 80,904
  • ഡിസംബര്‍ 20
  • 22 കാരറ്റ് ഗ്രാം വില 12, 300, പവന്‍ വില-98,88018 കാരറ്റ് ഗ്രാം വില 10,113, പവന്‍ വില- 80,904
  • ഡിസംബര്‍ 22രാവിലെ22 കാരറ്റ് ഗ്രാം വില 12,400, പവന്‍ വില-99,20018 കാരറ്റ് ഗ്രാം വില 10,260, പവന്‍ വില- 82,080ഉച്ചകഴിഞ്ഞ്
  • 22 കാരറ്റ് ഗ്രാം വില 12,480, പവന്‍ വില-99,84018 കാരറ്റ് ഗ്രാം വില 10,260, പവന്‍ വില- 82,080
To advertise here,contact us