സ്വർണവില താഴേക്ക്: പക്ഷെ ആശ്വസിക്കാന്‍ സമയമായില്ല; ഒരു ലക്ഷത്തിലേക്ക് ഇപ്പോഴും അധികം ദൂരമില്ല

കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് 480 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോർഡ് നിരക്കിലേക്ക് ഉയർന്ന വിലയില്‍ ഇന്ന് 480 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇന്ന് ഇടിവുണ്ടായെങ്കിലും പവന്‍ വില ലക്ഷത്തിലേക്കെത്താന്‍ അധികദൂരമില്ലാത്ത സാഹചര്യമാണ് ഇപ്പോഴുമുള്ളത്. 2026 ആകുമ്പോഴേക്കും സ്വര്‍ണവില ഒരു ലക്ഷം കടക്കുമെന്നാണ് പല വിദഗ്ധരുടേയും പ്രവചനം.

രൂപയുടെ മൂല്യം ഇടിയുന്നത് അടക്കമുള്ള വിവിധ ഘടകങ്ങള്‍ സ്വർണ വിലയുടെ വർധനവിന് ആക്കം കൂട്ടുന്നു. കറന്‍സിയുടെ മൂല്യം താഴേക്ക് പോകുമ്പോള്‍ സ്വാഭാവികമായും ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന് വില കൂടും. ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം കുറയുന്നതിനെ പിടിച്ചു നിര്‍ത്തുന്നതിനായി ഡോളര്‍ ഓപ്പണ്‍ മാര്‍ക്കറ്റിലേക്ക് റിലീസ് ചെയ്തുകൊണ്ട് പരമാവധി ഗോള്‍ഡ് വാങ്ങുന്ന ഒരു പ്രവണതയും നിലനില്‍ക്കുന്നുണ്ട്. അതും സ്വര്‍ണത്തിന്റെ വില കൂടാന്‍ കാരണമാകുന്നു.

ഇന്നത്തെ സ്വര്‍ണവില

ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 98,400 രൂപയും ഗ്രാമിന് 12,300 രൂപയുമാണ് വില. 480 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം 18 കാരറ്റ് സ്വര്‍ണത്തിന് 1 പവന് 81,400 രൂപയും ഗ്രാമിന് 10,175 രൂപയുമാണ് നിരക്ക്. ഇന്നലത്തേതിനേക്കാള്‍ 400 രൂപയുടെ കുറവാണ് 18 കാരറ്റില്‍ ഉണ്ടായിരിക്കുന്നത്. വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാമിന് 210 രൂപയും 10 ഗ്രാമിന് 2,100 രൂപയുമാണ് വെള്ളി വില.

ഡിസംബര്‍ മാസത്തെ സ്വര്‍ണവില

  • ഡിസംബര്‍ 1- 95,680
  • ഡിസംബര്‍ 2- 95,480 (രാവിലെ)ഡിസംബര്‍ 2- 95,240 (വൈകുന്നേരം)
  • ഡിസംബര്‍ 3- 95,760
  • ഡിസംബര്‍ 4- 95,600 (രാവിലെ)ഡിസംബര്‍ 4- 95,080 (വൈകുന്നേരം)
  • ഡിസംബര്‍ 5- 95,280 (രാവിലെ)ഡിസംബര്‍ 5- 95,840 (വൈകുന്നേരം)
  • ഡിസംബര്‍ 6- 95,440
  • ഡിസംബര്‍ 7- 95,440
  • ഡിസംബര്‍ 8- 95,640
  • ഡിസംബര്‍ 9 രാവിലെ22 കാരറ്റ് ഗ്രാം വില 11925, പവന്‍ വില 95400 രൂപ18 കാരറ്റ് ഗ്രാം വില 9805, പവന്‍ വില 78440 രൂപഉച്ചകഴിഞ്ഞ്22 കാരറ്റ് ഗ്രാം വില 11865, പവന്‍ വില 94920 രൂപ18 കാരറ്റ് ഗ്രാം വില 9760, പവന്‍ വില 78080 രൂപ
  • ഡിസംബര്‍ 1022 കാരറ്റ് ഗ്രാം വില 11945, പവന്‍ വില 9556018 കാരറ്റ് ഗ്രാം വില 9880, പവന്‍ വില 77,664
  • ഡിസംബര്‍ 1122 കാരറ്റ് ഗ്രാം വില 11,935 , പവന്‍ വില -95,48018 കാരറ്റ് ഗ്രാം വില 9875, പവന്‍ വില -79,000
  • ഡിസംബര്‍ 1222 കാരറ്റ് ഗ്രാം വില 12,300 , പവന്‍ വില- 98,40018 കാരറ്റ് ഗ്രാം വില 10, 175, പവന്‍ വില- 81,400
  • ഡിസംബര്‍ 1322 കാരറ്റ് ഗ്രാം വില 12,275 , പവന്‍ വില-98,20018 കാരറ്റ് ഗ്രാം വില 10,043, പവന്‍ വില-80,344
  • ഡിസംബര്‍ 1422 കാരറ്റ് ഗ്രാം വില 12, 275, പവന്‍ വില-98,20018 കാരറ്റ് ഗ്രാം വില 10, 043, പവന്‍ വില- 80, 344
  • ഡിസംബര്‍ 1522 കാരറ്റ് ഗ്രാം വില 12, 350, പവന്‍ വില-98,80018 കാരറ്റ് ഗ്രാം വില 10, 215, പവന്‍ വില- 81, 720
  • ഡിസംബര്‍ 1622 കാരറ്റ് ഗ്രാം വില 12, 270, പവന്‍ വില-98,16018 കാരറ്റ് ഗ്രാം വില 10, 150, പവന്‍ വില- 81, 200
  • ഡിസംബര്‍ 1722 കാരറ്റ് ഗ്രാം വില 12, 360, പവന്‍ വില-98,88018 കാരറ്റ് ഗ്രാം വില 10,225, പവന്‍ വില- 81,800
  • ഡിസംബര്‍ 18
  • 22 കാരറ്റ് ഗ്രാം വില 12, 300, പവന്‍ വില-98,88018 കാരറ്റ് ഗ്രാം വില 10,113, പവന്‍ വില- 80,904

അടുത്ത വര്‍ഷം അവസാനത്തോടെ സ്വര്‍ണവില ഔണ്‍സിന് 6000 ഡോളര്‍ എത്തുമെന്നാണ് പ്രവചനങ്ങള്‍. രാജ്യാന്തര വിപണിയില്‍ 60000 ഡോളര്‍ എത്തിയാല്‍ കേരളത്തില്‍ സ്വര്‍ണിവില ഒന്നരലക്ഷം കവിഞ്ഞേക്കും. രൂപയുടെ മൂല്യം ഇടിയുന്നത് സ്വര്‍ണവില കൂടാന്‍ കാരണമാണ്. ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കള്‍ക്കും ഉയര്‍ന്ന വില കൊടുക്കേണ്ട അവസ്ഥയാണുള്ളത്.സ്വര്‍ണവില വലിയ തോതില്‍ കുറയാന്‍ ഇനി സാധ്യതയില്ല. വിപണിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചാല്‍ മാത്രമാണ് അതിന് സാധ്യത. എന്നാല്‍ സ്വര്‍ണത്തിന്റെ ഓണ്‍ലൈന്‍ ട്രേഡിങ് തുടങ്ങിയതാണ് വില കുത്തനെ കുതിക്കാന്‍ പ്രധാന കാരണം. യൂറോപ്പില്‍ ഓണ്‍ലൈന്‍ ട്രേഡിങ് വര്‍ധിച്ചതിനാല്‍ പണം മുടക്കാതെ തന്നെ വന്‍തോതില്‍ സ്വര്‍ണം കൈവശപ്പെടുത്താന്‍ അവസരം നല്‍കുന്നുണ്ട്.

Content Highlights :Gold prices have dropped in Kerala today; is there any hope for the common man?

To advertise here,contact us