ട്രെയിനിലെ ടോയ് ലറ്റ്‌ വൃത്തിയല്ലേ?എസി പ്രവർത്തിക്കുന്നില്ലേ?യാത്രയ്ക്കിടെ പരാതിനൽകാം;ചെയ്യേണ്ടത് ഇത്രമാത്രം

പരാതി നല്‍കിയ ശേഷം അതിന്റെ പിന്നീടുള്ള സ്ഥിതിയും പരിശോധിക്കാനാകും

ട്രെയിന്‍ യാത്രയ്ക്കിടെ ടോയ് ലറ്റ്‌ വൃത്തിയില്ലാത്തത്, കോച്ചില്‍ ശുചിത്വമില്ലാത്തത്, എസി പ്രവര്‍ത്തിക്കാത്തത് തുടങ്ങി പല പ്രശ്നങ്ങളും യാത്രക്കാരെ ബുദ്ധിമുട്ടിക്കാറുണ്ട്. പലരും ഇത്തരം പ്രശ്നങ്ങള്‍ സഹിച്ച് യാത്ര തുടരുകയാണ് പതിവ്. ചിലര്‍ യാത്ര കഴിഞ്ഞ ശേഷം പരാതി നല്‍കാന്‍ ശ്രമിക്കും.എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ യാത്ര അവസാനിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല. ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ തന്നെ ഇന്ത്യന്‍ റെയില്‍വേയുടെ Rail Madad പോര്‍ട്ടലിലൂടെ പരാതി നല്‍കാം. പരാതി നല്‍കിയ ശേഷം അതിന്റെ പിന്നീടുള്ള സ്ഥിതിയും പരിശോധിക്കാനാകും.

ടോയ് ലറ്റ്‌ വൃത്തിയല്ലെങ്കില്‍ എന്തുചെയ്യണം?

ട്രെയിനിലെ ടോയ് ലറ്റ്‌ വൃത്തിയല്ലെങ്കില്‍ എന്തുചെയ്യണം? വൃത്തിയില്ലാത്തത് കോച്ചില്‍ മാലിന്യം കെട്ടിക്കിടക്കുന്നത് തുടങ്ങിയ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ Rail Madad വഴി പരാതി നല്‍കാം.പരാതി നല്‍കുമ്പോള്‍ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കണം. ട്രെയിന്‍ നമ്പര്‍, PNR നമ്പര്‍, കോച്ച് നമ്പര്‍, സീറ്റ്/ബര്‍ത്ത് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. പ്രശ്നത്തിന്റെ ഫോട്ടോയോ മറ്റ് തെളിവുകളോ അപ് ലോഡ് ചെയ്യാനുള്ള സൗകര്യവും സംവിധാനത്തിലുണ്ട്.

എസി പ്രവര്‍ത്തിക്കുന്നില്ലേ?

AC കോച്ചില്‍ യാത്ര ചെയ്യുമ്പോള്‍ എസി പ്രവര്‍ത്തിക്കാത്തത് വലിയ ബുദ്ധിമുട്ടാണ്. ഇത്തരത്തിലുള്ള കോച്ച് സംബന്ധമായ പ്രശ്നങ്ങളും റയില്‍ മദദ് പോര്‍ട്ടല്‍ വഴി അറിയിക്കാം.പ്രശ്നം എന്താണെന്ന് വ്യക്തമായി രേഖപ്പെടുത്തി പരാതി നല്‍കുന്നതാണ് നല്ലത്. കോച്ച്, സീറ്റ്/ബര്‍ത്ത് തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി നല്‍കിയാല്‍ ബന്ധപ്പെട്ട വിഭാഗത്തിന് പ്രശ്നം തിരിച്ചറിയാന്‍ എളുപ്പമാകും.

യാത്രയ്ക്കിടെ തന്നെ പരാതി നല്‍കാം

ഈ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത യാത്ര അവസാനിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല എന്നതാണ്. ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ തന്നെ പരാതി നല്‍കാം. പരാതി രജിസ്റ്റര്‍ ചെയ്താല്‍ അതിന് ഒരു റഫറന്‍സ് നമ്പര്‍ ലഭിക്കും. പിന്നീട് പരാതിയുടെ പുരോഗതി പരിശോധിക്കാനും കഴിയും.

റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പറിലും വിളിക്കാം

അടിയന്തരമായ സഹായം ആവശ്യമുണ്ടെങ്കില്‍ 139 എന്ന റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പറിലും ബന്ധപ്പെടാം. ട്രെയിന്‍ യാത്രയ്ക്കിടെയുള്ള വിവിധ പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കും സഹായത്തിനുമായി ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ചിരിക്കുന്ന ഏകീകൃത ഹെല്‍പ്പ് ലൈന്‍ നമ്പറാണ് 139.പ്രത്യേകിച്ച് സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യമുണ്ടെങ്കില്‍ ഫോണ്‍ വഴി ഉടന്‍ സഹായം തേടുന്നതാണ് ഉചിതം.

പരാതി നല്‍കുമ്പോള്‍ ഈ വിവരങ്ങള്‍ ശ്രദ്ധിക്കാം

റയില്‍ മദദ് വഴി പരാതി നല്‍കുമ്പോള്‍ സാധാരണയായി ആവശ്യമായേക്കാവുന്ന വിവരങ്ങള്‍ ഇവയാണ്

  • PNR നമ്പര്‍
  • ട്രെയിന്‍ നമ്പര്‍
  • യാത്രാ വിവരങ്ങള്‍
  • കോച്ച് നമ്പര്‍
  • സീറ്റ്/ബര്‍ത്ത് നമ്പര്‍
  • നേരിടുന്ന പ്രശ്നത്തിന്റെ വിശദാംശങ്ങള്‍
  • ആവശ്യമായാല്‍ ഫോട്ടോ, വീഡിയോ തുടങ്ങിയ തെളിവുകള്‍

പരാതിയുടെ വിശദാംശങ്ങള്‍ വ്യക്തമായി നല്‍കുന്നത് പ്രശ്നം വേഗത്തില്‍ തിരിച്ചറിയാനും പരിഹരിക്കാനും സഹായിക്കും.

Content Highlights :Is the train toilet unclean? Is the AC not working? You can lodge a complaint while on the journey itself; here is all you need to do

To advertise here,contact us