ട്രെയിന്‍ യാത്രയില്‍ കൊണ്ടുപോകാവുന്ന ലഗേജ് പരിധി എത്ര?; കൂടുതല്‍ ലഗേജ് കൊണ്ടുപോയാല്‍ പിഴ

ട്രെയിനില്‍ നിശ്ചിത പരിധിയേക്കാള്‍ കൂ ടുതല്‍ ലഗേജ് കൊണ്ടുപോയാല്‍ പിഴ ഈടാക്കാം

വിമാന യാത്രയില്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകാന്‍ അനുവാദമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഈ ലഗേജ് നിയമം വിമാന യാത്രയില്‍ മാത്രമേ ബാധകമാകൂ എന്നാണ് പലരും കരുതുന്നത്. എന്നാല്‍ വിമാന യാത്രയില്‍ മാത്രമല്ല ട്രെയിന്‍ യാത്രയിലും കൊണ്ടുപോകാവുന്ന ലഗേജിന് പരിധിയുണ്ട്. ഈ പരിധിയില്‍ കൂടുതല്‍ കൊണ്ടുപോകുന്ന ആര്‍ക്കും പിഴ ലഭിച്ചേക്കാം. അതുകൊണ്ടുതന്നെ ട്രെയിനില്‍ കൊണ്ടുപോകേണ്ട ലഗേജിനുളള പരിധിയും കൂടുതല്‍ ലഗേജ് കൊണ്ടുപോകേണ്ടി വന്നാല്‍ എന്ത് ചെയ്യുണമെന്നും മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

ഓരോ ക്ലാസ് ക്യാരി-ഓണ്‍ ബാഗേജിനുമുള്ള നിയമങ്ങള്‍ ഇങ്ങനെ

റെയില്‍വേ നിയമങ്ങള്‍ അനുസരിച്ച് ഓരോ ക്ലാസിലെയും യാത്രക്കാര്‍ക്ക് സൗജന്യ ലഗേജ് കൊണ്ടുപോകുന്നതിന് വ്യത്യസ്ത പരിധികളുണ്ട്. അത് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

  • സാധാരണയായി യാത്രയില്‍ 35 കിലോഗ്രാം വരെ ലഗേജ് കൊണ്ടുപോകാം.
  • സ്ലീപ്പറില്‍ കൊണ്ടുപോകാവുന്ന ലഗേജ് പരിധി 40 കിലോ വരെയാണ്.
  • ഫസ്റ്റ് എസിയിലാണ് യാത്ര ചെയ്യുന്നതെങ്കില്‍ 70 കിലോ വരെ ലഗേജ് കൊണ്ടുപോകാം.
  • സെക്കന്‍ഡ് എസിയില്‍ 50 കിലോഗ്രാം വരെ ലഗേജ് കൊണ്ടുപോകാന്‍ അനുമതിയുണ്ട്.
  • തേര്‍ഡ് എസിയില്‍ 40 കിലോ വരെയുള്ള ലഗേജ് കൊണ്ടുപോകാം.

കൂടുതല്‍ ലഗേജ് കൊണ്ടുപോകേണ്ടി വന്നാല്‍ എന്താണ് ചെയ്യേണ്ടത്

  • അധിക ലഗേജ് കൊണ്ടുപോകേണ്ടതുണ്ടെങ്കില്‍ യാത്ര ആരംഭിക്കുന്നതിന് മുന്‍പ് റെയില്‍വേ ലഗേജ് ഓഫീസില്‍ പോയി ബുക്കിംഗ് നടത്താം.
  • ഇതിനായി അധിക പണം നല്‍കേണ്ടിവരും.
  • യാത്രയില്‍ ഒരു പ്രശ്‌നവും ഉണ്ടാകാതിരിക്കാന്‍ ട്രെയിന്‍ പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ലഗേജ് സംബന്ധമായ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കേണ്ടതാണ്.

പിഴ നല്‍കേണ്ട സാഹചര്യങ്ങള്‍

  • നിശ്ചിത പരിധിക്കപ്പുറം ലഗേജ് കൊണ്ടുപോകുകയും മുന്‍കൂട്ടി ബുക്ക് ചെയ്യാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ പരിശോധനയ്ക്കിടെ നിങ്ങള്‍ക്കെതിരെ നടപടിയെടുക്കാം.
  • നിശ്ചിത പരിധിയേക്കാള്‍ അല്‍പ്പം കൂടുതല്‍ ലഗേജുമായി യാത്ര ചെയ്താല്‍ ലഗേജ് ചാര്‍ജുകള്‍ നല്‍കേണ്ടി വന്നേക്കാം.
  • ലഗേജ് കൂടുതലാണെങ്കിലോ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടില്ലെങ്കിലോ 6 തവണ വരെ പിഴ അടയ്ക്കേണ്ടി വന്നേക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ചെറിയ കുട്ടികളോ പ്രായമായവരോ ഉണ്ടെങ്കില്‍ അധികം ലഗേജ് കൊണ്ടുപോകാതിരിക്കാന്‍ ശ്രമിക്കുക. അധികം ലഗേജ് ഉള്ളത് കുട്ടികളെയും പ്രായമായവരെയും കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാക്കും. റെയില്‍വേ സ്റ്റേഷനുകള്‍ പോലുള്ള സ്ഥലങ്ങളില്‍ പലപ്പോഴും തിരക്ക് അനുഭവപ്പെടുന്നതിനാല്‍ കൊണ്ടുപോകാന്‍ കഴിയുന്നത്ര സാധനങ്ങള്‍ മാത്രം കൊണ്ടുപോകുന്നതാണ് നല്ലത്. റെയില്‍വേ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് ഒഴിവാക്കുക.

Content Highlights: It is important to understand the luggage limits for train travel and what to do if you need to carry extra luggage.

To advertise here,contact us