വസ്ത്രങ്ങള് വൃത്തിയാക്കാന് വാഷിംഗ് മെഷീന് സഹായിക്കുമെങ്കിലും ചിലതൊന്നും വൃത്തിയാക്കാന് വാഷിംഗ് മെഷീന് ഉപയോഗിക്കരുത്. എന്തൊക്കെ കഴുകണം എന്ന് അറിയുന്നതുപോലെ പ്രധാനമാണ് എന്തൊക്കെ കഴുകരുത് എന്ന് അറിയേണ്ടതും. വാഷിംഗ് മെഷീനോ വസ്ത്രങ്ങള്ക്കോ കേടുവരുത്തുന്ന ചില വസ്തുക്കള് എന്തൊക്കെയാണെന്ന് നോക്കാം.
സ്വീക്വന്സുകള്, മുത്തുകള്, എംബ്രോയിഡറി, ബട്ടണുകള് ഇവയൊക്ക പലപ്പോഴും പശയോ നേര്ത്ത നൂലുകളോ ഉപയോഗിച്ചായിരിക്കാം വസ്ത്രങ്ങളില് ഘടിപ്പിച്ചിരിക്കുന്നത്. ഇവ വസ്ത്രങ്ങള് അലക്കുമ്പോള് മെഷീനില് ഇളകി വീഴുന്നു. കട്ടി കുറഞ്ഞ തുണിയാണെങ്കില് അവ കീറി പോകാന് സാധ്യതയുണ്ട്. മെഷീനില് ഇടുന്നതിനേക്കാള് കൈകള് കൊണ്ട് കഴുകുമ്പോളോ ഡ്രൈക്ലീനിംഗ് ചെയ്യുമ്പോഴോ ഇവ കൂടുതല് കാലം നിലനില്ക്കും.
അടിവസ്ത്രങ്ങള് ചെറുതും നിരുപദ്രവകരവുമായി തോന്നുമെങ്കിലും അവയ്ക്ക് കട്ടി കുറവായതുകൊണ്ട് ഡ്രമ്മില് കുടുങ്ങാന് സാധ്യതയുണ്ട്. മാത്രമല്ല ഏറ്റവുമധികം അണുക്കള് അടിവസ്ത്രങ്ങളിലാണ് ഉള്ളത്. ഒന്നിലധികം ആളുകളുടെ അടിവസ്ത്രങ്ങള് വാഷിംഗ് മെഷീനില് ഒരെസമയം അലക്കുന്നതും ഇവ മറ്റ് തുണികള്ക്കൊപ്പം അലക്കുന്നതും മറ്റ് വസ്ത്രങ്ങളിലേക്ക് അണുക്കള് പടരാനിടയാക്കുന്നു.
നാണയങ്ങള് താക്കോലുകള് പോലെയുളള പല വസ്തുക്കള് സാധാരണയായി പാന്റിന്റെ പോക്കറ്റിലും മറ്റും ഇടുന്ന പതിവ് പലര്ക്കുമുണ്ട്. മെഷീനിനുള്ളില് വസ്ത്രങ്ങള് അലക്കാനിടുമ്പോള് ഇവ പുറത്ത് ചാടുകയും ഫ്രണ്ട്ലോഡിംഗ് മെഷീനില് ഡ്രമ്മില് കേടുപാടുകള് ഉണ്ടാക്കുകയും ഡ്രെയിനേജ് തടയുകയും ഗ്ലാസ് ഡോറിന് കേടുപാടുകള് ഉണ്ടാക്കുകയും ചെയ്യുന്നു.
ഷൂസും ഭാരമുളള വസ്തുക്കളും അല്ലെങ്കില് പരിധിയിലധികം തുണികളും വാഷിംഗ് മെഷീനില് ഇടുകയാണെങ്കില് മെഷീന് ശരിയായി ചലിക്കാന് പാടുപെടുന്നു. വസ്ത്രങ്ങള് ശരിയായി വൃത്തിയാകാതിരിക്കുകയും മെഷീനിലെ മോട്ടോര് ചെയ്യേണ്ടതിനേക്കാള് കൂടുതല് പ്രവൃത്തി ചെയ്യുകയും ചെയ്യുന്നു.
എണ്ണയോ രാസവസ്തുക്കളോ പോലെയുള്ള കറകള് പറ്റിപ്പിടിച്ച വസ്ത്രങ്ങള് അതേപടി വാഷിംഗ് മെഷീനില് ഇട്ട് കഴുകുന്നതും ഡ്രയറില് ഇട്ട് ഉണക്കുകയും ചെയ്യുന്നത് ഡ്രയറില് കറപറ്റാനോ തീപിടുത്ത സാധ്യതയ്ക്കോ ഇടയാക്കും.
വളര്ത്തുമൃഗങ്ങളുടെ രോമങ്ങള് തുണികളില് പറ്റിപ്പിടിച്ചിരിക്കും. അവ കഴുകുമ്പോള് മറ്റു വസ്ത്രങ്ങളില് ഒട്ടിയിരിക്കുകയും മെഷീനിലും പൈപ്പിലും അടിഞ്ഞുകൂടിയിരിക്കുകയും പിന്നീട് ദുര്ഗന്ധവും ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് ആദ്യം ബ്രഷ് ഉപയോഗിച്ച് രോമങ്ങള് നീക്കം ചെയ്ത ശേഷം വേണം വാഷിംഗ് മെഷീനില് ഇടാന്.
Content Highlights :There are some items that should not be washed in the washing machine. They can damage the machine and the fabrics.