പ്രായം നൂറ്റിയൊന്ന്. കോമയും ഹൃദയാഘാതവും താണ്ടിയ രണ്ടാം ലോക മഹായുദ്ധത്തില് തീയുണ്ടകളെ നേരിട്ട മനുഷ്യന്. പേര് സി ലിബര്മാന്. തൻ്റെ ദീര്ഘായുസിനെ കുറിച്ചും അതിന് പിന്നിലെ രഹസ്യത്തെ കുറിച്ചും തുറന്നു പറയുകയാണ് ഈ അമേരിക്കക്കാരന്. സ്വന്തം ജീവിതത്തില് നിന്നും മനസിലാക്കിയ പാഠം ആരോഗ്യകരമായി എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകാം എന്നതില് തനിക്ക് സഹായമായി എന്നാണ് സി ലിബർമാൻ പറയുന്നത്.
ദീര്ഘായുസ്സിന് ഏഴോളം ടിപ്പുകളാണ് അദ്ദേഹം പറഞ്ഞു തരുന്നത്. ജീവിതത്തിലെ ഒരു സാഹചര്യത്തില് അദ്ദേഹം കോമ അവസ്ഥയിലൂടെ കടന്നു പോയിരുന്നു. ഡിപ്രഷനിലേക്ക് വഴുതിവീണു. ഹൃദയാഘാതവും അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നു. രണ്ടാംലോക മഹായുദ്ധത്തിൻ്റെ കെടുതികളെ അഭിമുഖീകരിച്ച സി ലിബർമാന് പക്ഷെ ഇതൊന്നും വെല്ലുവിളിയായില്ല. വാഷിങ്ടണ് പോസ്റ്റിനോടാണ് തന്റെ അനുഭവങ്ങളില് നിന്നും ലഭിച്ച ദീര്ഘായുസ്സിനായുള്ള ഏഴോളം ടിപ്സുകള് അദ്ദേഹം പങ്കുവച്ചത്.
ബന്ധങ്ങളില് ശ്രദ്ധിക്കുക
താന് വളരെ ഭാഗ്യവാനാണെന്നാണ് സി പറയുന്നത്. 76 വര്ഷമായി നീണ്ടുനില്ക്കുന്ന ദാമ്പത്യജീവിതമാണ് അദ്ദേഹത്തിന്. ഭാര്യ ഡൊറോത്തിക്ക് 97വയസാണ് പ്രായം. രണ്ട് മക്കളും അവരുടെ മക്കളുമുള്ള സന്തുഷ്ട കുടുംബം
പുകവലിക്കരുത്
തന്റെ യൗവന കാലത്ത് പലരും പുകവലിക്ക് അടിമയായിരുന്നുവെന്ന് സി ഓര്ക്കുന്നു. പക്ഷേ താനിതുവരെ പുകവലിച്ചിട്ടില്ല. ഭാര്യയെ ഡേറ്റ് ചെയ്യുന്ന കാലത്ത് അവര് പുകവലിക്കുമായിരുന്നു. പക്ഷേ തൻ്റെ ഇടപെടലിൽ അവർ ആ ശീലം അവസാനിപ്പിച്ചുവെന്നും അദ്ദേഹം പറയുന്നു.
വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും
എപ്പോഴും ആരോഗ്യകരമായ ഭക്ഷണം കഴിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് സി പറയുന്നു. നിറയെ പഴങ്ങള് പ്രഭാതഭക്ഷണത്തില് ഉള്പ്പെടുത്തും. ഒപ്പം മത്സ്യവും. 14 വര്ഷം മുമ്പ് ഫളോറിഡയിലേക്ക് വരുമ്പോള് തന്റെ ദിനചര്യയില് എന്നും ബീച്ചിലെ നടത്തവും വീട്ടിലെ കുളത്തിലെ നീന്തലും ഉള്പ്പെട്ടിരുന്നുവെന്നും അദ്ദേഹം ഓര്ക്കുന്നു.
എപ്പോഴും പോസിറ്റീവ് ആയിരിക്കുക
ജീവിതത്തിലെ ഇരുണ്ട ദിനങ്ങളും പ്രതീക്ഷ കൈവിടാതിരിക്കുക. ഒരു രോഗം പിടിപെട്ടാല് അത് നാളെ മാറുമെന്ന് ഉറച്ച് വിശ്വസിക്കുക. പ്രതിസന്ധിയിലൂടെ കടന്നുപോയാല് അതിന് പരിഹാരമുണ്ടെന്ന് തിരിച്ചറിയുക. നമ്മുടെ ആറ്റിറ്റ്യൂഡ് ചിലപ്പോഴൊക്കെ വിലകുറച്ച് കാണപ്പെട്ടേക്കാം. പക്ഷേ അതിലാണ് കാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കൃത്യസമയത്ത് ചികിത്സ തേടുക
ആധുനിക മെഡിക്കല് സയന്സില് വിശ്വാസമര്പ്പിച്ചാണ് മുന്നോട്ട് പോകുന്നത്. കൃത്യവും നിരന്തരവുമായ പരിശോധനകള് ഒരിക്കലും മുടങ്ങരുത്.
എന്തെങ്കിലും അര്ഥവത്തായ ജോലികള് ചെയ്യുക
മാധ്യമപ്രവര്ത്തകനായി 40 കൊല്ലമാണ് പ്രവര്ത്തിച്ചത്. വെല്ലുവിളികളും മികച്ച പ്രതിഫലവും ലഭിച്ച ജോലിയായിരുന്നെന്നും ഇന്നും എഴുത്തുകളില് താന് തിരക്കിലാകാറുണ്ടെന്നും അദ്ദേഹം പറയുന്നു.
കുറച്ചെങ്കിലും ഭാഗ്യമുള്ളവരാകുക
79 വര്ഷമായുള്ള ബന്ധമാണ് ഭാര്യയുമായി. അവര്ക്ക് ഓര്മയ്ക്ക് ചില പ്രശ്നങ്ങളുണ്ടെങ്കിലും ഇന്നും ആ സ്നേഹം നിലനില്ക്കുന്നു. നിങ്ങളെ സ്നേഹിക്കുന്ന നിങ്ങള് സ്നേഹിക്കുന്ന ഒരാള്ക്കൊപ്പം ജീവിക്കുന്നത് ഒരു ഭാഗ്യമാണെന്ന് അദ്ദേഹം പറയുന്നു.
Content Highlights: 101 years old man who survived coma and heart attack share tips for long life