ഓഫീസ് സ്‌ട്രെസ് താങ്ങാന്‍ കഴിയുന്നില്ലേ… ഈ വിദ്യകള്‍ പരീക്ഷിച്ച് നോക്കൂ

വേഗതയേറിയ ഓഫീസ് ജീവിതത്തില്‍ നിങ്ങള്‍ക്ക് ശാന്തതയും ഉല്‍പ്പാദനക്ഷതയും നേടാന്‍ ചില വഴികള്‍ ഇതാ

സുഖകരമായ ജോലിസ്ഥലം ഓരോ വ്യക്തിക്കും വളരെ പ്രധാനപ്പെട്ടതാണ്. ജോലി സമ്മര്‍ദ്ദവും പിരിമുറുക്കവും നിങ്ങളെ മാനസികമായും ശാരീരികമായും ബാധിച്ചേക്കാം. സമ്മര്‍ദ്ദം നന്നായി കൈകാര്യം ചെയ്യുമ്പോള്‍, ജോലിയുടെ അമിതഭാരം കുറയ്ക്കുകയും ജോലി ചെയ്യാന്‍ ഊര്‍ജ്ജം ലഭിക്കുകയും ചെയ്യുന്നു. വേഗതയേറിയ ഓഫീസ് ജീവിതത്തില്‍ നിങ്ങള്‍ക്ക് ശാന്തതയും ഉല്‍പ്പാദനക്ഷതയും നേടാന്‍ ചില വഴികള്‍ ഇതാ.

4-7-8 എന്ന ശ്വസന രീതി

സമ്മര്‍ദ്ദം കുറയ്ക്കുന്നതില്‍ ഒരു ലളിതമായ ശ്വസനരീതി അത്ഭുതങ്ങള്‍ സൃഷ്ടിക്കും. സുഖമായി ഇരിക്കുക, മൂക്കിലൂടെ നാല് വട്ടം നിശബ്ദമായി ശ്വാസം എടുക്കുക, ഏഴ് സെക്കന്‍ഡ് ശ്വാസം പിടിച്ചു നിര്‍ത്തുക, തുടര്‍ന്ന് എട്ട് സെക്കന്‍ഡ് വായിലൂടെ പൂര്‍ണ്ണമായും ശ്വാസം പുറത്ത് വിടുക. ഈ ചക്രം മൂന്നോ നാലോ തവണ ആവര്‍ത്തിക്കുക. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ നാഡീവ്യവസ്ഥയെ ശാന്തമാക്കാന്‍ സഹായിക്കുകയും ഉത്കണ്ഠയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് വ്യക്തമായ മനസ്സോടെയും സ്ഥിരമായ ഏകാഗ്രതയോടെയും ജോലിഭാരം കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നു.

മൈക്രോ മെഡിറ്റേഷൻ ബ്രേക്ക്

ഒന്നോ രണ്ടോ മിനിറ്റ് മാത്രം എടുക്കുന്ന സ്ട്രെസ് റിലീസിംഗ് പ്രവർത്തിയാണ് മൈക്രോ മെഡിറ്റേഷൻ. ഇതിനായി കണ്ണുകള്‍ അടയ്ക്കുക, ശ്വാസോച്ഛ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, 60 സെക്കന്‍ഡ് നേരത്തേക്ക് ഏതെങ്കിലും ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക. ഈ ചെറിയ സമയം നിങ്ങളുടെ തലച്ചോറിനെ പുനഃസജ്ജമാക്കാന്‍ അനുവദിക്കുന്നു. ഇത് ഏകാഗ്രത വര്‍ദ്ധിപ്പിക്കുകയും സമ്മര്‍ദ്ദ വികാരങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.

ഘട്ടം ഘട്ടമായ പേശി വിശ്രമം

ഇത് ശരീരത്തിലെ വിവിധ പേശി വ്യവസ്ഥകളെ മുറുക്കി പതുക്കെ സ്വതന്ത്രമാക്കി വിടുന്നു.ആദ്യം മേശയിലിരുന്ന് ഓരോ പേശികളെയും കുറച്ച് സെക്കന്‍ഡ് നേരത്തേക്ക് നിശബ്ദമായി പിരിമുറുക്കത്തിലാക്കി, തുടര്‍ന്ന് പൂര്‍ണ്ണമായും വിശ്രമിക്കുക. ഈ പരിശീലനം പലപ്പോഴും മാനസിക സമ്മര്‍ദ്ദത്തോടൊപ്പമുള്ള ശാരീരിക പിരിമുറുക്കം കുറയ്ക്കുകയും വിശ്രമബോധം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കാലക്രമേണ, നിങ്ങളുടെ ശരീരത്തില്‍ എവിടെയാണ് സമ്മര്‍ദ്ദം നിലനില്‍ക്കുന്നതെന്ന് കൂടുതല്‍ ബോധവാന്മാരാകാന്‍ ഇത് സഹായിക്കുന്നു, കൂടാതെ ദിവസം മുഴുവന്‍ മികച്ച പോസ്ചറും പേശി സംരക്ഷണവും നിലനിര്‍ത്താനും ഇത് സഹായിക്കും.

ഡെസ്‌ക് സ്ട്രെച്ച് റീസെറ്റ്

ജോലിസ്ഥലത്ത് തന്നെ ലളിതമായ ചെയ്യാനായി കഴിയുന്ന സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ ഉൾപ്പെടുത്തുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഇത് ജോലിയുടെ കാഠിന്യം കുറയ്ക്കുകയും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കഴുത്ത് വളച്ചും, തോള്‍ സ്ട്രെച്ച് ചെയ്യതോ, കൈകള്‍ മുകളിലേക്കോ പുറകിലേക്കോ നീട്ടിയോ പരിശീലിക്കാം. ദീര്‍ഘനേരം ഇരിക്കുന്നത് മൂലമുണ്ടാകുന്ന പേശികളുടെ പിരിമുറുക്കം ഇത് കുറയ്ക്കും. ഈ സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ ശാരീരിക അസ്വസ്ഥതകള്‍ ലഘൂകരിക്കുക മാത്രമല്ല, തലച്ചോറിന് പിരിമുറുക്കം കുറയ്ക്കാനും സഹായിക്കും.

Content Highlights- Can't handle office stress… try these techniques

To advertise here,contact us