കാപ്പി വീണ് തുണിയില്‍ കറയായോ? വിഷമിക്കേണ്ട, ഇതാ ചില പൊടിക്കൈകള്‍

കാപ്പി കറ തുണിയില്‍ നിന്ന് മായ്ക്കാന്‍ ഈ പൊടിക്കൈകള്‍ പരീക്ഷിച്ചു നോക്കൂ

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ കാപ്പിയുടെ കറ കാരണം ഉപേക്ഷിക്കേണ്ടതായി വന്നിട്ടുണ്ടോ? എങ്കില്‍ ഇനി വിഷമിക്കേണ്ട കാപ്പിയുടെ കറ വസ്ത്രത്തില്‍ നിന്ന് മായിച്ചു കളയാന്‍ ഇതാ ചില പൊടിക്കൈകള്‍.

നാരങ്ങ

കാപ്പിയുടെ കറ കളയാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് നാരങ്ങാ നീര്. കാപ്പി വീണ ഭാഗത്ത് നാരങ്ങ ഒഴിച്ച് 20 മിനിറ്റ് മാറ്റിവയ്ക്കുക ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക

വിനാഗിരി വെള്ളം

വിനാഗിരിയും വെള്ളവും സമമായി യോജിപ്പിച്ച് കറയുള്ള ഭാഗത്ത് ഒഴിച്ചു കൊടുക്കുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കാം.

ഉപ്പ്

കാപ്പി കറ പറ്റിയ ഭാഗത്ത് ഉപ്പ് വിതറി അല്‍പ സമയം മാറ്റി വയ്ക്കുക ശേഷം ബ്രെഷ് ഉപയോഗിച്ച് സ്‌ക്രബ് ചെയ്യാം

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയിലേയ്ക്ക് വെള്ളം ഒഴിച്ച് മിക്‌സ് ചെയ്യുക. ശേഷം കാപ്പിക്കറയുള്ള ഭാഗങ്ങളില്‍ ഇത് പുരട്ടിയതിന് ശേഷം സ്‌ക്രബ് ചെയ്യുക. 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

Content Highlights: tips to remove coffee stain from cloth

To advertise here,contact us