സൗദിയില്‍ മാസ് എൻട്രിക്കൊരുങ്ങി ഇന്ത്യന്‍ വനിത!: റിയാദ് മെട്രോയുടെ ലോക്കോ പൈലറ്റാകാൻ ഇന്ദിര ഈഗളപതി

നിലവിൽ ട്രയൽ ട്രെയിനുകളുടെ പരീക്ഷണ ഓട്ടത്തിലാണ് ഈഗലപതി

വിവിധ മേഖലകളിൽ രാജ്യാന്തര തലത്തിൽ ശ്രദ്ധേയരായി മാറിയ ഇന്ത്യൻ വനിതകൾ നിരവധിയാണ്. പുരുഷന്മാർ മാത്രം കൈവെച്ചിരുന്ന നിരവധി മേഖലകളിൽ ഇപ്പോൾ നമ്മുടെ വനിതകൾ വെന്നിക്കൊടി പാറിക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യക്ക് അഭിമാനിക്കാൻ ഒരു അവസരം ഒരുക്കിയിരിക്കുകയാണ് ഇന്ദിര ഈഗളപതി എന്ന ഹൈദരാബാദ് സ്വദേശിനി. സ്ത്രീകൾ അധികം കടന്ന് ചെല്ലാത്ത ഒരു മേഖലയിലാണ് ഇന്ദിര ഈഗളപതി നേട്ടം കൈവരിച്ചത് എന്നതാണ് ശ്രദ്ധേയം. മെഗാ ഗ്ലോബൽ പ്രോജക്റ്റ് - റിയാദ് മെട്രോയുടെ ലോക്കോ പൈലറ്റായി മാറിയിരിക്കുകയാണ് ഇന്ദിര ഈഗളപതി.

നിലവിൽ ട്രയൽ ട്രെയിനുകളുടെ പരീക്ഷണ ഓട്ടത്തിലാണ് ഈഗലപതി. ഒരു പ്രവാസി എന്ന നിലയിൽ ലോകത്തിലെ തന്നെ അഭിമാന പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അഭിമാന നിമിഷമാണെന്നുമാണ് ഈഗളപതി പറഞ്ഞു. ഇതിന് മുൻപ് അഞ്ച് വർഷമായി ലോക്കോ പെെലറ്റായും സ്റ്റേഷൻ ഓപ്പറേഷൻ മാസ്റ്ററായും ഈഗലപതി ജോലി ചെയ്തിട്ടുണ്ട്. 33 കാരിയായ ഈഗലപതി ഹൈദരാബാദ് മെട്രോയിൽ ജോലി ചെയ്തു വരുന്നതിനിടെയാണ് മെഗാ ഗ്ലോബൽ പ്രോജക്റ്റിനെ പറ്റി അറിയുന്നതും അവിടെ അപേക്ഷിക്കുന്നതും. 2019 ൽ ഈഗലപതിയും ഇന്ത്യയിൽ നിന്നുള്ള മറ്റ് രണ്ട് പേരും ഇതിൽ ചേർന്നെങ്കിലും കോവിഡ് ബാധിച്ചതിനാൽ പരിശീലനം മാറ്റവെക്കേണ്ടതായി വന്നു. നിലവിൽ ട്രയൽ റണ്ണുകൾ നടന്നുകൊണ്ടിരിക്കുകയാണെങ്കിലും 2025 ആദ്യം മുതൽ തന്നെ റിയാദ് മെട്രോ സർവീസ് പ്രവർത്തനക്ഷമമാകും.

Also Read:

Travel
എല്ലാ വിമാനങ്ങളും വെളുത്ത കളർ അടിക്കുമ്പോൾ ആ വിമാനം മാത്രം എന്ത് കൊണ്ട് കറുപ്പണിയുന്നു

ഒരു നല്ല അനുഭവമാണ് തനിക്ക് ലഭിക്കാൻ പോകുന്നതെന്ന് ഈഗളപതി പ്രതികരിച്ചു. സൗദി അറേബ്യയിലെ ജനങ്ങൾ വളരെ സൗഹാർദ്ദപരമാണ്. അതോടൊപ്പം തന്നെ അവരുടെ സംസ്കാരവും മികച്ചതാണെന്ന് ഈഗളപതി പ്രതികരിച്ചു. റിയാദ് മെട്രോ ആദ്യമായി റിക്രൂട്ട് ചെയ്ത വനിതകളുടെ പട്ടികയിൽ തന്നെ ഈഗളപതി ഇടംപിടിച്ചിട്ടുണ്ട്. ഒരു സ്ത്രീ എന്ന നിലയിൽ താൻ ഇതുവരെ ഒരു വെല്ലുവിളിയും നേരിട്ടിട്ടില്ലെന്നും അവർ പറഞ്ഞു. തങ്ങൾക്ക് ഇവിടെ തുല്യ അവസരമുണ്ടെന്നും ലിം​ഗ വ്യത്യാസമില്ലെന്നും അവർ പറഞ്ഞു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ ധുള്ളിപ്പള്ള സ്വദേശിയാണ് ഈഗലപതി എങ്കിലും ജോലി ആവശ്യങ്ങൾക്കായി 2006ൽ മുതൽ ഹൈദരാബാദിൽ സ്ഥിരതാമസമാക്കുകയായിരുന്നു.

സാമ്പത്തികമായി താഴ്ന്നു നിൽക്കുന്ന കുടുംബത്തിൽ നിന്നാണെങ്കിലും അച്ഛൻ തനിക്കും തൻ്റെ സഹോദരികൾക്കും വിദ്യാഭ്യാസം ലഭിക്കുമെന്ന് ഉറപ്പ് വരുത്തിയിരുന്നു. വിവാഹത്തെക്കാൾ വിദ്യാഭ്യാസത്തിനാണ് തന്റെ പിതാവ് പ്രാധാന്യം നൽകിയിരുന്നതെന്നും ഈഗളപതി പറഞ്ഞു. ഈഗളപതിയുടെ സഹോദരിമാരിൽ ഒരാൾ ഹൈദരാബാദ് മെട്രോയിൽ ലോക്കോ പെെലറ്റായി ജോലി ചെയ്യുകയാണ്.

Also Read:

Business
രൂപയുടെ മൂല്യം കുത്തനെ താഴോട്ട്; സര്‍വകാല റെക്കോര്‍ഡ് വീഴ്ച

Content Highlight: Hyderabad's Indira Eegalapati, who is among the few women loco pilots associated with the Riyadh Metro and currently running trial trains, said she never faced any challenge as a woman in this profession

To advertise here,contact us