മൊബൈല്‍ ഫോണ്‍ പൂജയ്ക്കു വെച്ച് പേര്‍ളി മാണി; ആശംസിച്ചും വിമര്‍ശിച്ചും കമൻ്റിട്ട് ആരാധകര്‍

ടെലിവിഷനിലും സോഷ്യല്‍ മീഡിയയിലും നിരവധി ആരാധകുള്ള താരമാണ് പേര്‍ളി മാണി

dot image

ടെലിവിഷനിലും സോഷ്യല്‍ മീഡിയയിലും നിരവധി ആരാധകുള്ള താരമാണ് പേര്‍ളി മാണി. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവൻസറും കൂടിയായ താരം തന്റെ വീട്ടുവിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നവരാത്രിയോട് അനുബന്ധിച്ചുള്ള ആയുധപൂജയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് പേർളി. പേർളിയുടെ ഭര്‍ത്താവും നടനുമായ ശ്രീനിഷിന്റെ ചെന്നൈയിലെ വീട്ടില്‍ നിന്നുള്ള വീഡിയോയാണ് പേളി പേസ്റ്റ് ചെയ്തത്.

പൂജയ്ക്കു വച്ച ഉപകരണങ്ങൾക്ക് മുന്നില്‍ ശ്രീനിഷിന്റെ അമ്മയും മൂത്ത മകള്‍ നിലയും പ്രാര്‍ത്ഥിക്കുന്ന വീഡിയോ ആണ് പേര്‍ളി പങ്കുവച്ചിരിക്കുന്നത്. പൂജയ്ക്കു വച്ച ഉപകരണങ്ങൾക്കൊപ്പം മൊബൈല്‍ഫോണും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. മൊബൈല്‍ ഫോണ്‍ പൂജയ്ക്കു വച്ച ആ മനസ് കാണാതെ പോകരുതെന്നാണ് വീഡിയോയ്ക്ക് വന്ന കമന്റ്. പേര്‍ളിയെ സംബന്ധിച്ച് മൊബൈല്‍ ഫോണ്‍ വച്ച് ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയിയില്‍ ഷെയര്‍ ചെയ്താണ് പണം സമ്പാദിക്കുന്നത്. പേര്‍ളിയുടെ ആയുധം അതായതിനാല്‍ മൊബൈല്‍ ഫോണ്‍ തന്നെയാണ് പൂജയ്ക്കു വയ്‌ക്കേണ്ടതെന്നും കമന്റിലുണ്ട്.

അതേസമയം 2019ല്‍ ആയിരുന്നു പേർളിയുടെയും ശ്രീനിഷിന്റെയും വിവാഹം. ബിഗ് ബോസ് മലയാളത്തിലൂടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ആയിരുന്നു. 2021 മെയ് 21ന് ഇവര്‍ക്ക് ആദ്യ കുഞ്ഞുായ നില ജനിച്ചത്. 2024 ജനുവരിയിലാണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്.

dot image
To advertise here,contact us
dot image