മൂത്രമൊഴിക്കാതെ പിടിച്ചുവയ്ക്കുന്ന ശീലമുള്ളവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. മടി അല്ലെങ്കിൽ വൃത്തിയുള്ള റെസ്റ്റ്റൂം ലഭ്യതക്കുറവ്, ജോലിത്തിരക്ക് എന്നിവയൊക്കെ കാരണം മൂത്രമൊഴിക്കാതെ പിടിച്ചുവയ്ക്കുന്ന രീതി പലരും സ്വീകരിക്കാറുണ്ട്. ഈ ശീലം മൂത്രസഞ്ചിയെ ബാധിക്കും, അതേസമയം തന്നെ തലച്ചോറിനെ സ്വാധീനിക്കുകയും ചെയ്യും.
ഏറെനേരം മൂത്രംപിടിച്ചു വയ്ക്കുന്നത് മൂത്രസഞ്ചി വലിഞ്ഞ് വികസിച്ച് നിൽക്കുന്നതിന് കാരണമാകും. ഇതോടെ മൂത്രം പൂർണമായും ശരീരത്തിൽ നിന്നും പുറത്ത് പോകാതെയാകും. ഇത് അവസാനം ചെന്നെത്തുന്നത് അണുബാധയിലാകും. വല്ലപ്പോഴും മൂത്രം പിടിച്ചുവയ്ക്കുന്ന കാര്യമല്ല പറയുന്നത്. ഇതൊരു ശീലമാക്കുന്നതാണ് പ്രശ്നം.
ഒരു ദിവസം മൂന്നോ നാലോ തവണ മൂത്രമൊഴിക്കണം. അതും മുഴുവനായി ഒഴിച്ചുകളയണമെന്ന് മനസിലാക്കണം. മൂത്രശങ്ക ഉണ്ടായാൽ പിന്നെ പിടിച്ചുവയ്ക്കാൻ നിൽക്കരുത്. രാവിലെ ഉറക്കമെഴുന്നേറ്റ് കഴിഞ്ഞാൽ ഓരോ മൂന്ന് - നാല് മണിക്കൂറിൽ മൂത്രമൊഴിക്കണമെന്നാണ് ന്യൂറോ യൂറോളജിസ്റ്റും പെൽവിക്ക് റീകണ്സ്ട്രക്ഷൻ സ്പെഷ്യലിസ്റ്റുമായ Giulia Ippolito പറയുന്നത്. നിങ്ങൾ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. മൂത്രസഞ്ചിയുടെ പ്രവർത്തനത്തെ വിലയിരുത്തുമ്പോൾ, മൂന്ന് വ്യത്യസ്ത തലത്തിലുള്ള സെൻസേഷനുകളുണ്ടെന്നാണ് അവർ പറയുന്നത്. ആദ്യത്തേത്ത് ടോയിലറ്റിൽ ഇരുന്ന് നിങ്ങൾക്ക് മൂത്രമൊഴിക്കാൻ കഴിയുന്ന സെൻസേഷൻ ആകും. ഇതിനെ ഫസ്റ്റ് ഡിസയർ എന്ന് വിളിക്കാം.
മൂത്രസഞ്ചിയിൽ 200മില്ലിലിറ്റർ ആകുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. അടുത്തത് ശക്തമായ ആവശ്യമാകും. ഒരു ടോയ്ലറ്റിൽ പോകേണ്ടത് അത്യാവശ്യമായ ഘട്ടമാകും. എന്നാലും സഹിച്ചുനിൽക്കാനും കഴിയും. എന്നാൽ മൂന്നാത്തേത് ഇനി തടഞ്ഞുനിർത്താൻ കഴിയില്ല എന്ന അവസ്ഥയാകും. ദിവസേന നിങ്ങൾ ഇങ്ങനെ മൂത്രം പിടിച്ചുവച്ചാൽ തലച്ചോറ് പല പ്രധാന അടയാളങ്ങളും നൽകുന്നത് ഒഴിവാക്കാൻ തുടങ്ങും.
മൂത്രം പിടിച്ചുവയ്ക്കുന്നതോടെ തലച്ചോറും മൂത്രസഞ്ചിയും തമ്മിലുള്ള ആശയവിനിമയം തന്നെ മുഴുവനായി മാറിപ്പോകും.
കൃത്യമായി മൂത്രമൊഴിച്ചില്ലെങ്കിൽ മൂത്രസഞ്ചി കാലിയാക്കാനുള്ള സെൻസേഷൻ തലച്ചോറിന് മനസിലാകില്ല. മൂത്രസഞ്ചിയിലെ മൂത്രത്തിന്റെ അളവ് പരിധി കടക്കുന്നവരെയും അതിന്റെ ഒരു ലക്ഷണവും തലച്ചോറ് കാണിക്കില്ല. ഇതോടെ മേൽപ്പറഞ്ഞ ഫസ്റ്റ് ഡിസയർ എന്ന സാഹചര്യം നിങ്ങളിൽ ഉണ്ടാകുന്നത് മൂത്രസഞ്ചിയിൽ ഇനിയും മൂത്രം താങ്ങാനാവാത്ത നിലയിലെത്തുമ്പോഴാകും. നാനൂറ് മില്ലിലിറ്ററോളമാകും അപ്പോഴേക്കും മൂത്രത്തിന്റെ അളവ്.Content Highlights: Holding your pee may rewire your brain and also leads to infection