ആരോഗ്യമുള്ള ഹൃദയമാണോ ലക്ഷ്യം? എന്നാല്‍ ഈ നാല് ഭക്ഷണങ്ങള്‍ ഇപ്പോള്‍ തന്നെ ലിസ്റ്റില്‍ നിന്ന് വെട്ടിക്കോളൂ

ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഭക്ഷണങ്ങളെ പറ്റി വിവരിക്കുകയാണ് ഹൃദയരോഗ വിദഗ്ദ്ധന്‍ ഡോ. ആലോക് ചോപ്ര

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇതിന് വര്‍ദ്ധനവിന് പിന്നില്‍ നമ്മുടെ ജീവിതശൈലിയും ഭക്ഷണ രീതികളും വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. നമ്മള്‍ കഴിക്കുന്ന പല ഭക്ഷണങ്ങളിലും ഹൃദയത്തെ പിണക്കുന്ന പദാര്‍ത്ഥങ്ങള്‍ ഉണ്ടെന്ന് മനസിലാക്കേണ്ടതുണ്ട്. ചിലത് മിതമായി കഴിച്ചാല്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ല. അതേ സമയം, ചിലത് പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്. അത്തരത്തില്‍ ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഭക്ഷണങ്ങളെ പറ്റി വിവരിക്കുകയാണ് ഹൃദയരോഗ വിദഗ്ദ്ധന്‍ ഡോ. ആലോക് ചോപ്ര.

സംസ്‌കരിച്ച മാംസം

സോസേജുകള്‍, സലാമികള്‍, ഹോട്ട് ഡോഗുകള്‍ എന്നിവ തുടങ്ങി സംസ്‌കരിച്ച മാംസമുള്ള ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുക. ഹൃദയത്തിനും കുടലിനും ദോഷം വരുത്തുന്ന പ്രിസര്‍വേറ്റീവുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതല്ല.

പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍

കോള, എന്‍ര്‍ജി ഡ്രിങ്കുകള്‍, പായ്ക്കഡ് ജ്യൂസുകള്‍ എന്നിവ ഹൃദയത്തിന് പണി തന്നേക്കാം. ഇവ നിങ്ങളെ പ്രേമഹ രോഗിയാക്കാനും പൊണ്ണത്തടിയിലേക്ക് തള്ളി വിടാനും കാരണമായേക്കും.

പായ്ക്ക് ചെയ്ത മധുര പലഹാരങ്ങള്‍

മധുര പലഹാരങ്ങള്‍ പൊതുവെ ഹൃദയത്തിന് നല്ലതല്ല. ഇതിന് പുറമെ, പായ്ക്ക് ചെയ്ത മധുരപലഹാരങ്ങളില്‍ അധികമായ പ്രൊസസ്ഡ് പഞ്ചസാര അടങ്ങിയിട്ടുണ്ട്. മധുരപലഹാരങ്ങള്‍, മിഠായികള്‍, കുക്കികള്‍ എന്നിവയില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു.

ഉപ്പിട്ട ലഘുഭക്ഷണങ്ങള്‍

ഉപ്പ് അമിതമായി കലര്‍ന്ന സ്‌നാക്കുകളില്‍ സോഡിയം ഉള്ളടക്കം അധികമാണ്. ഇത് രക്ത സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ ഹൃദയത്തിനെ വലിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് തള്ളി വിട്ടു.

Content Highlights- Is a healthy heart your goal? But cross these four foods off your list right now

To advertise here,contact us