ജീന്സ് ധരിക്കാന് എടുക്കുമ്പോള് വല്ലപ്പോഴുമെങ്കിലും ചിന്തിച്ചിട്ടില്ലേ എന്തിനാണ് ഇതില് ഇങ്ങനെയൊരു ചെറിയ പോക്കറ്റ് എന്ന്. ജീന്സിന്റെ വലതുവശത്തുള്ള ഈ പോക്കറ്റിന്റെ യഥാര്ത്ഥ ഉപയോഗം എന്താണെറിയാമോ?. അതിന് പിന്നില് ഒരു ചരിത്രമുണ്ട്. ജീന്സ് കണ്ടുപിടിച്ചത് 19ാം നൂറ്റാണ്ടിലാണ്. 'വാച്ച് പോക്കറ്റ്' അല്ലെങ്കില് 'ഫോബ് പോക്കറ്റ്' എന്ന് വിളിക്കപ്പെടുന്ന ജീന്സിലെ ചെറിയ പോക്കറ്റ് ആദ്യമായി അവതരിപ്പിച്ചത് 1873ല് ലെവി സ്ട്രോസ് & കമ്പനിയാണ്(Levi's)
അക്കാലത്ത് റിസ്റ്റ് വാച്ചുകള് അത്ര ഉപയോഗത്തിലില്ലായിരുന്നു. പകരം ചെയിനുകളിലും മറ്റും ഘടിപ്പിച്ചിരുന്ന പോക്കറ്റ് വാച്ചാണ് പലരും ഉപയോഗിച്ചിരുന്നത്. ഇതൊരു സ്റ്റാറ്റസ് സിംബലും കൂടിയായിരുന്നു. എന്നാല് ഖനി തൊഴിലാളികള്, കൗബോയ്സ്, റെയില്വേ തൊഴിലാളികള് എന്നിങ്ങനെയുള്ളവര്ക്ക് ആ വാച്ചുകള് സുരക്ഷിതമായി സൂക്ഷിക്കുന്നത് ബുദ്ധിമുട്ടുളള കാര്യമായിരുന്നു. പോക്കറ്റ് വാച്ചുകളെ പൊടി, കേടുപാടുകള് എന്നിവയില്നിന്ന് സംരക്ഷിക്കുന്നതിനായിട്ടാണ് ജീന്സില് ഇത്തരത്തില് ഒരു ചെറിയ മിനി പോക്കറ്റ് രൂപകല്പ്പന ചെയ്തത്. ലെവീസ് ഇന്നും ഇതിനെ ' വാച്ച് പോക്കറ്റ്' എന്നാണ് വിളിക്കുന്നത്.
ചില ആളുകള് ഈ വാച്ച് പോക്കറ്റിനെ ' അഞ്ചാമത്തെ പോക്കറ്റ്' എന്നാണ് വിളിക്കുന്നത്. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില് റിസ്റ്റ് വാച്ചുകള് കൂടുതല് പ്രചാരത്തിലായതോടെ വാച്ച് പോക്കറ്റിന്റെ ആവശ്യകത കുറഞ്ഞു. പക്ഷേ പോക്കറ്റ് ജീന്സിന്റെ ഭാഗമായി തുടരുകയും ചെയ്തു. 150 വര്ഷങ്ങള്ക്ക് ശേഷവും ലെവീസ് ആ ചെറിയ വാച്ച് പോക്കറ്റിനെ അവരുടെ സവിശേഷമായ ഡിസൈനായി നിലനിര്ത്തിയിരിക്കുകയാണ്. ഇന്ന് റാങ്സര്, ലീ പോലെയുളള മിക്ക മുഖ്യധാര ഡെനിം ബ്രാന്ഡുകളും ലെവീസിന്റെ പാത പിന്തുടര്ന്ന് മൈക്രോ - പോക്കറ്റ് ജീന്സില് ഉള്പ്പെടുത്തിയിട്ടുണ്ട്.
Content Highlights : Do you know what the small pocket on jeans is for?