ജ്യോതിഷം പ്രകാരം ടിക്കറ്റെടുത്ത് ഭാഗ്യം തേടിയെത്തിയ സന്തോഷത്തിലാണ് തമിഴ്നാട്ടില്‍ നിന്നുള്ള എഞ്ചിനീയര്‍. കുടുംബത്തിന്റെ ഏറ്റവും നിര്‍ണായക സമയത്താണ് 35കാരനായ അരവിന്ദനെ ഈ സമ്മാനം തേടിയെത്തിയത്. അമ്മയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പണം ആവശ്യമുള്ള സമയത്താണ് ബിഗ് ടിക്കറ്റ് സമ്മാനത്തുക ലഭിക്കുന്നത് എന്നതാണ് അരവിന്ദന് ഏറെ സന്തോഷം നല്‍കുന്നത്.
സഹോദരന്റെ കൂടെയെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. നേരത്തെ സുഹൃത്തുക്കളുടെ കൂടെയായിരുന്നു അരവിന്ദന് ടിക്കറ്റെടുത്തിരുന്നത്. എന്നാല്‍ ഇത്തവണ സഹോദരന്റെ കൂടെ ഭാഗ്യം പരീക്ഷിക്കാമെന്ന തീരുമാനം അരവിന്ദന് എടുക്കുകയായിരുന്നു. ഈ തുക സഹോദരനുമായി പങ്കിടാനും അരവിന്ദന് പദ്ധതിയുണ്ട്.
മാത്രവുമല്ല, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സുഹൃത്തുക്കള്‍ക്കൊപ്പം ഇനിയും ബിഗ് ടിക്കറ്റെടുക്കുമെന്നാണ് അരവിന്ദന് പറയുന്നത്.
ബിഗ് ടിക്കറ്റ് തനിക്ക് വലിയ സഹായമായെന്നും ഒരിക്കല്‍ സുഹൃത്തുക്കളോടൊപ്പം ഈ ഭാഗ്യം തേടിയെത്തണമെന്നും അരവിന്ദന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ ജോലിയുമായി ബന്ധപ്പെട്ട് എത്തിയപ്പോള്‍ സഹപ്രവര്‍ത്തകരാണ് അരവിന്ദന് ബിഗ് ടിക്കറ്റ് പരിചയപ്പെടുത്തുന്നത്. പിന്നെ നിരന്തരം ബിഗ് ടിക്കറ്റ് പരീക്ഷിച്ചു.
നവംബറിലെ വീക്ക്ലി ഇ ഡ്രോയില്‍ അരവിന്ദന് പുറമേ മൂന്ന് ഇന്ത്യക്കാര്‍ക്കും സമ്മാനമുണ്ട്. ഓരോ ആളുകള്‍ക്കും 25000 ദിര്‍ഹം വീതമാണ് ലഭിക്കുക. ഷാര്‍ജയിലുള്ള മകരണ്ട് നിവൃുട്ടി പട്ടീല്‍, യുഎഇയിലുള്ള ഷറഫുദ്ദീന് കാസിം, അബുദാബിയിലുള്ള പ്രീതി ആന്റോ ആന്റണി അന്തിക്കാട് വക്കോ എന്നിവരാണ് മറ്റ് വിജയികള്‍.Content Highlights: A Tamil Nadu-based engineer is delighted after luck favoured him in a lottery draw. The engineer reportedly purchased the winning ticket based on astrological predictions, making the unexpected win even more special