അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കിക്കൊണ്ട് അബുദാബി ടാക്സി ശൃംഖലയിലേക്ക് 800 പുതിയ ടാക്സികൾ കൂടി സർവീസിനായി ഉൾപ്പെടുത്തി. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായ സാഹചര്യത്തിലാണ് അബുദാബി മൊബിലിറ്റിയും വിമാനത്താവള അതോറിറ്റിയും ചേർന്ന് അടിയന്തര നടപടി സ്വീകരിച്ചത്. യാത്രക്കാരുടെ തിരക്ക് പരിഹരിക്കാനും മികച്ച യാത്രാസൗകര്യം ഉറപ്പാക്കാനും ഈ പുതിയ വിപുലീകരണം സഹായിക്കും.
പുതുതായി നിരത്തിലിറക്കിയ ടാക്സികളിൽ 500 ലക്ഷ്വറി ടാക്സികൾ വിമാനത്താവള യാത്രക്കാർക്കായി പ്രത്യേകം മാറ്റിവെച്ചിട്ടുള്ളതാണ്. പ്രീമിയം സേവനം ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ഇത് ഏറെ ആശ്വാസകരമാകും. ഇതിനുപുറമെ, അബുദാബി നഗര പരിധിയിൽ സർവീസ് നടത്താനായി 300 പുതിയ ടാക്സികൾ കൂടി അനുവദിച്ചിട്ടുണ്ട്. ഇതോടെ നഗരത്തിൽ നിന്നും വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രാസൗകര്യം കൂടുതൽ വേഗമേറിയതും എളുപ്പമുള്ളതുമായി മാറും.
Content Highlights: Abu Dhabi has expanded its taxi network with 800 new vehicles to improve passenger convenience and meet growing travel demand. Of these, 500 taxis will serve Zayed International Airport, while another 300 will operate across Abu Dhabi city and help support airport journeys during peak periods.