യുഎഇയിൽ നിന്നുമുള്ള വിമാന സർവീസുകളിൽ ഇന്നും മാറ്റം

യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് വിമാനത്തിന്റെ സ്റ്റാറ്റസ് കമ്പനികളുടെ ഒഫിഷ്യല്‍ ചാനലുകള്‍ വഴി പരിശോധിക്കണമെന്നും അധികൃതര്‍ അറിയിച്ചു

യുഎഇയിൽ നിന്നുള്ള വിമാനസർവീസുകളിൽ റദ്ദാക്കലുകളും സമയക്രമീകരണങ്ങളിൽ മാറ്റങ്ങളും ഉണ്ടാകുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. എമിറേറ്റ്സ്, ഇത്തിഹാദ്, എയർ എറേബ്യ, ഫ്ലെെ ദുബായ് തുടങ്ങിയ വിമാനക്കമ്പനികളുടെ സർവീസുകളുടെ സമയത്തിലാണ് മാറ്റം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ ദുബായ് വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്തുന്ന മറ്റ് അനേകം വിമാനസർവീസുകളിലും മാറ്റങ്ങൾ ഉണ്ട്.

റദ്ദ് ചെയ്ത വിമാന സർവീസുകൾ

  • എയർ അറേബ്യ- ഷാർജ- കുവൈറ്റ് G9068
  • എയർ അറേബ്യ-ഷാർജ- ബഹ്‌റൈൻ G9107
  • എയർ അറേബ്യ- അബുദാബി- കുവൈറ്റ് L020
  • ഫ്ലെെ ദുബായി- ദുബായ്-ബഹ്റെെൻ FZ021
  • ഫ്ലെെ ദുബായി- ദുബായ്-യാൻബു FZ817

എമിറേറ്റ്സിന്റെ വിമാനങ്ങളിലും പ്രധാനമായും മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. ദുബായിൽ നിന്നും കുവെെറ്റിലേക്കുള്ള EK857 വിമാനവും സർവീസ് നടത്തുന്നതിനായി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. യാത്രക്കാർ എമിറേറ്റ്സിന്റെ ഒഫിഷ്യൽ ചാനലുകൾ വഴി വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തണം.

ഇത്തിഹാദ് എയർവേഴ്സിന്റെ അബുദാബിയിൽ നിന്നും ബഹ്റെെനിലേക്കുള്ള എല്ലാ വിമാനങ്ങളും സാധാരണ നിലയിൽ സർവീസുകൾ നടത്തും. അബുദാബി- കുവെെറ്റ് വിമാനം EY653 വെെകിയാണ് എത്തിയത്. കൂടാതെ അബുദാബി-അറ്റ്ലാന്റ വിമാനം പ്രതികൂല കാലാവസ്ഥയായതിനെ തുടർന്ന് ഷാർലറ്റിലേക്ക് വഴിതിരിച്ചു വിട്ടു.

അബുദാബിയിൽ നിന്നും ബേയ്ജിങ് വിമാനം EY888 ഓപ്പറേഷണൽ കാരണങ്ങൾ മൂലം വെെകും എന്ന് അധികൃതർ അറിയിച്ചു. അബുദാബിയിൽ നിന്നും സോച്ചിയിലേക്കുള്ള EY857 വിമാനം സോച്ചി വിമാനത്താവളം താൽക്കാലികമായി അടച്ചതിനാൽ ട്രാബ്സോണിലേക്ക് വഴിതിരിച്ചുവിട്ടു.

ദുബായ് വിമാനത്താവളത്തിൽ നിന്നുമുള്ള മറ്റ് അധികം വിമാനങ്ങളുടെയും സർവീസുകളും വെെകുമെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. ദുബായ്- അഡിസ് അബാബ വിമാനം FZ641, ദുബായ്- ഫുകെറ്റ് EK378, ദുബായ്-മാഞ്ചസ്റ്റർ EK017, ദുബായ്- ടോക്ക്യോ ഹനേഡ EK312, ദുബായ്-സാൽസ്ബർ​ഗ് FZ1449 , ദുബായ്-കണ്ണൂർ വിമാനം IX748, ദുബായ്-കോഴിക്കോട് SG5153, ദുബായ്- ഷെറെമെത്യേവോ SU521, ദുബായ്- ജയ്പൂർ SG5158, ദുബായ്-കൊച്ചി SG5117, ദുബായ്-ഡൽഹി SG5106 എന്നിവയാണ് അവ.

Content Highlight: Flight services from the UAE are seeing further schedule changes, with Emirates, Etihad, flydubai and Air Arabia issuing updated travel information for passengers.

To advertise here,contact us