യുഎഇയിൽ സ്വർണ്ണവിലയിൽ വൻ ഇടിവ് തുടരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങളെ തുടർന്ന് ദുബായ്, ഷാർജ വിപണികളിൽ തുടർച്ചയായ രണ്ടാം ആഴ്ചയും സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം ഗ്രാമിന് ആകെ 21 ദിർഹത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. വില കുറഞ്ഞതോടെ വിപണിയിൽ സ്വർണ്ണം വാങ്ങാൻ തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ നിരക്ക് ഇനിയും താഴേക്ക് പതിച്ചേക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവരും നിരവധിയാണ്.
വിപണിയിലെ നിലവിലെ നിരക്കുകൾ പരിശോധിക്കുമ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 533.75 ദിർഹമാണ് ഇന്നത്തെ വില. ഈ ആഴ്ച മാത്രം ഇതിൽ 3.00 ദിർഹത്തിന്റെ കുറവുണ്ടായി. ആഭരണങ്ങൾ നിർമ്മിക്കാൻ കൂടുതൽ പേർ ആശ്രയിക്കുന്ന 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 2.75 ദിർഹം കുറഞ്ഞ് 494.25 ദിർഹത്തിലാണ് വ്യാപാരം നടക്കുന്നത്.
21 കാരറ്റ് സ്വർണ്ണത്തിന് 2.75 ദിർഹം കുറഞ്ഞ് 474.00 ദിർഹത്തിലും 18 കാരറ്റ് സ്വർണ്ണത്തിന് 2.25 ദിർഹം കുറഞ്ഞ് 406.25 ദിർഹത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 14 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 317.00 ദിർഹമാണ് ഇന്നത്തെ നിരക്ക്.
Content Highlights: Gold prices in the UAE have recorded a decline for the second consecutive week, extending the downward trend in the local bullion market. The fall in rates has drawn attention from buyers and investors tracking gold price movements.