ബിഗ് ടിക്കറ്റ്; മലയാളി നഴ്‌സ് ഉൾപ്പെടെ നാല് പേർ വിജയികൾ

ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-നറുക്കെടുപ്പുകള്‍ യുഎഇയിലെയും വിദേശ രാജ്യങ്ങളിലെയും ആയിരക്കണക്കിന് പ്രവാസികള്‍ക്ക് വലിയ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് നല്‍കുന്നത്

ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മസത്തിലെ അവസാനത്തെ പ്രതിവാര ഇ-നറുക്കെടുപ്പില്‍ മലയാളി നഴ്‌സ് ഉള്‍പ്പെടെ നാല് പേര്‍ വിജയികള്‍. ഇന്ത്യ, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള നാല് പ്രവാസികള്‍ക്കാണ് 25,000 ദിര്‍ഹം വീതം സമ്മാനമായി ലഭിച്ചത്.

കേരളത്തില്‍ നിന്നുള്ള മലയാളി നഴ്‌സായ ബിനോദ് സെബാസ്റ്റിയന്‍ (41) കഴിഞ്ഞ പത്ത് വര്‍ഷമായി അബുദാബിയില്‍ താമസിക്കുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം അഞ്ച് അംഗ സംഘമായാണ് അദ്ദേഹം എല്ലാമാസവും ബിഗ് ടിക്കറ്റില്‍ പങ്കെടുത്തിരുന്നത്. വിജയിച്ച ടിക്കറ്റ് തന്റെ ഒരു സുഹൃത്താണ് തെരെഞ്ഞെടുത്തതെന്ന് ബിനോദ് പറഞ്ഞു. വര്‍ഷങ്ങളായി ഒരുമിച്ച് ടിക്കറ്റെടുക്കുന്ന സംഘത്തിന് ലഭിച്ച ആദ്യ വിജയമായിരുന്നതിനാല്‍ സന്തോഷം ഇരട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സമ്മാനമായി ലഭിച്ച തുക ദൈനംദിന ചെലവുകള്‍ക്കായി ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഭാവിയില്‍ എല്ലാമാസവും ബിഗ് ടിക്കറ്റ് വാങ്ങുന്നത് തുടരുമെന്നും ബിനോദ് വ്യക്തമാക്കി.

ബംഗ്ലാദേശ് സ്വദേശിയും അല്‍ ഐനില്‍ പതിനേഴ് വര്‍ഷമായി ഡ്രൈവറായി ജോലിചെയ്യുകയുമായിരുന്ന കമ്രുല്‍ ഇദ്രിഷ് മിയാഹ് (40) ആണ് വിജയികളായവരില്‍ ഒരാള്‍. സുഹൃത്തുക്കള്‍ക്കൊപ്പം ഗ്രൂപ്പായി എല്ലാ മാസവും ബിഗ് ടിക്കറ്റില്‍ അദ്ദേഹം പങ്കെടുക്കുത്തിരുന്നു. സ്വന്തം തോന്നലില്‍ എടുത്ത നമ്പറാണ് ഭാഗ്യനമ്പറായി വന്നത് എന്ന് അദ്ദേഹം പറഞ്ഞു. വിജയിയായി എന്നറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും വിജയിച്ചതില്‍ ഏറെ സന്തോളമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്മാനത്തുക ഗ്രൂപ്പ് അംഗങ്ങള്‍ക്കിടയില്‍ പങ്കിടുമെന്നും തന്റെ വിഹിതം കുടുംബത്തിന്റെ ഭാവിക്കായി ഒരു ബിസിനസില്‍ നിക്ഷേപിക്കാനാണ് പദ്ധതിയെന്നും കമ്രുല്‍ വ്യക്തമാക്കി.

ഫിലിപ്പീന്‍സ് സ്വദേശിയും അബുദാബിയില്‍ താമസിക്കുന്ന ജേ മൈക്കല്‍ പെരാള്‍ട്ട ഗൈന്‍സ് (43) ആണ് മറ്റൊരു വിജയി. ഭാര്യയുടെ ജന്മദിനം, വിവാഹ വാര്‍ഷികം, തന്റെ ജന്മമാസം എന്നീ മൂന്ന് പ്രധാന തീയതികള്‍ ചേര്‍ത്താണ് അദ്ദേഹം ടിക്കറ്റ് നമ്പര്‍ തിരഞ്ഞെടുത്തത്. രാത്രി വൈകിയെത്തിയ ഫോണ്‍കോളിനെ ആദ്യം സ്വീകരിക്കാന്‍ മടിച്ചെങ്കിലും പിന്നീട് അത് വിജയവാര്‍ത്തയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഏറെ സന്തോഷമായെന്ന് ജേ മൈക്കല്‍ പെരാള്‍ട്ട ഗൈന്‍സ് പറഞ്ഞു.

അജ്മാനില്‍ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് മാമുന്‍ (31) ബിഗ് ടിക്കറ്റില്‍ രണ്ട് വര്‍ഷമായി പങ്കെടുക്കുന്നയാളാണ്. യൂട്യൂബിലൂടെ ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞ അദ്ദേഹം 20 അംഗ സംഘത്തോടൊപ്പമാണ് ടിക്കറ്റെടുത്തത്. വിജയവാര്‍ത്ത അറിയിച്ച ഫോണ്‍കോളിനെ ആദ്യം സ്പാം കോള്‍ ആണെന്നാണ് കരുതിയതെന്ന് മാമുന്‍ പറഞ്ഞു. പിന്നീട് യൂട്യൂബില്‍ ഫലം പരിശോധിച്ചപ്പോഴാണ് വിജയിച്ചത് ഉറപ്പായത് എന്നും അദ്ദേഹം പറഞ്ഞു. ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-നറുക്കെടുപ്പുകള്‍ യുഎഇയിലെയും വിദേശ രാജ്യങ്ങളിലെയും ആയിരക്കണക്കിന് പ്രവാസികള്‍ക്ക് വലിയ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് നല്‍കുന്നത്.

Content Highlight: Malayali nurse was among four winners in the latest Big Ticket weekly e-draw, with each winner receiving a cash prize of Dh25,000

To advertise here,contact us