വേനല്‍ക്കാലത്തെ കനത്ത ചൂട് കണക്കിലെടുത്ത് പൊതുജനങ്ങള്‍ക്ക് നടക്കാനും വ്യായാമം ചെയ്യാനും സൗകര്യമൊരുക്കുന്നതിനായി എയര്‍ കണ്ടീഷന്‍ ചെയ്ത അത്യാധുനിക നടപ്പാതകള്‍ തുറന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി. അല്‍ ഖാലിദിയ പാര്‍ക്ക്, അല്‍ നഹ്യാന് ഏരിയയിലെ അല്‍ മമൂറ വാക്ക് വേ, കിങ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പാര്‍ക്ക് എന്നീ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് നിലവില്‍ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
പുറത്ത് കടുത്ത ചൂട് അനുഭവപ്പെുമ്പോഴും ഈ പാതകളിലെ താപനില 24 മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസ് വരെയായി നിലനിര്‍ത്താന്‍ സാധിക്കുകയും ചെയ്യും. പൊതുജനങ്ങളുടെ ആരോഗ്യ ,സംരക്ഷണവും കായികക്ഷമതയും മുന്‍നിര്‍ത്തി നിര്‍മ്മിച്ച ഈ നടപ്പാതകള്‍ മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും ഒരുപോലെ ഉപയോഗപ്രദമാണ്. ജിമ്മുകളെ മാത്രം ആശ്രയിക്കാതെ സൗജന്യമായി വ്യായാമം ചെയ്യാന്‍ ഇത് വഴിയൊരുക്കും എന്ന് അധികൃതര്‍ പറഞ്ഞു.
അണ്ടര്‍ഫ്ലോര്‍ കൂളിങ് സിസ്റ്റവും സ്വാഭാവിക വെളിച്ചം കടന്നുപോകുന്ന തരം മേല്‍ക്കൂരകളും ഉള്‍പ്പെടുത്തി നിര്‍മ്മിച്ച അല്‍ മമൂറ വാക്ക്വേയാണ് ഈ പദ്ധതിയില്‍ ആദ്യം ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. തുടര്‍ന്ന് 700 മീറ്റര്‍ നീളമുള്ള കിങ് ഹമദ് ബിന്‍ ഈസ അല്‍ ഈസ അല്‍ ഖലീഫ പാര്‍ക്കിലെ വാക്ക് വേയും, 600 മീറ്റര്‍ നീളമുള്ള അല്‍ ഖാലിദിയ പാര്‍ക്ക് വാക്ക് വേയും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ച് നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് നഗരസഭയുടെ ഈ പദ്ധതി. കടുത്ത വേനല്‍ക്കാലത്തും പൊതു പാര്‍ക്കുകള്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ ഈ അത്യാധുനിക സംവിധാനം ജനങ്ങളെ സഹായിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Content Highlight: The UAE has expanded public wellness infrastructure with air conditioned walkways and open gym facilities, offering residents comfortable spaces for walking, jogging, and exercise throughout the year.