'ലാലേട്ടനൊപ്പമുള്ളത് എന്റെ സ്വപ്‌ന പദ്ധതി': മെന്റലിസ്റ്റ് ആദി

മോഹന്‍ലാലും ആദിയും മാത്രം പങ്കെടുക്കുന്ന തരത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്ന ഷോയില്‍ വൈകാരികമായ കഥപറച്ചിലും മെന്റലിസവും ഒന്നിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്

നടന്‍ മോഹന്‍ലാലിനൊപ്പം പതിനാറ് രാജ്യങ്ങളിലായി അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന തിയറ്ററിക്കല്‍ ഷോ തന്റെ സ്വപ്‌നപദ്ധതിയാണെന്ന് മെന്റലിസ്റ്റ് ആദി. ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആദി തന്റെ പദ്ധതികളെക്കുറിച്ച് പറഞ്ഞത്. നിലവില്‍ പദ്ധതി മാറ്റി വെച്ചിരിക്കുകയാണെങ്കിലും യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയുണ്ടന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാലും ആദിയും മാത്രം പങ്കെടുക്കുന്ന തരത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്ന ഷോയില്‍ വൈകാരികമായ കഥപറച്ചിലും മെന്റലിസവും ഒന്നിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രോജക്ട് നടപ്പായാല്‍ ശ്രദ്ധേയമായ ഒരു തിയറ്ററിക്കല്‍ അനുഭവമായിരിക്കും പ്രേക്ഷകര്‍ക്ക് ലഭിക്കാന്‍ പോകുന്നത് എന്നാണ് ആദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ദുബായില്‍ സെപ്തംബര്‍ ആറിന് ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഇന്‍സോംനിയ - വേക് അപ് ഇന്‍ടു ദി ഡ്രീം പരിപാടിയുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആദി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Content Highlight: Mentalist Aathi has described his upcoming collaboration with Mohanlal as a dream project, expressing excitement about working with the veteran actor.

To advertise here,contact us