യുഎഇയില്‍ നാളെ ആശ്വാസത്തിന്റെ വ്യാഴം; അന്തരീക്ഷ താപനില കുറയും

നാളെ ഉച്ചയ്ക്ക് ശേഷം മുതല്‍ വെള്ളിയാഴ്ച രാവിലെ വരെ ചില പ്രദേശങ്ങളില്‍ മുടല്‍ മഞ്ഞ് മൂടിയ അന്തരീക്ഷായിരിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

യുഎഇ നിവാസികള്‍ക്ക് നാളെ ആശ്വാസത്തിന്റെ വ്യാഴാഴ്ചയായിരിക്കും. അന്തരീക്ഷതാപനില കുറയാന്‍ സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും ഉച്ചയ്ക്ക് ശേഷം കാര്‍മേഘങ്ങള്‍ രുപപ്പെടുകയും ഇത് അന്തരീക്ഷ താപനില കുറയാന്‍ ഇടയാക്കുകയും ചെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ദുബായില്‍ 39 ഡിഗ്രി സെല്‍ഷ്യസും അബുദാബിയില്‍ 41 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും ഏറ്റവും ഉയര്‍ന്ന താപനില.

നാളെ ഉച്ചയ്ക്ക് ശേഷം മുതല്‍ വെള്ളിയാഴ്ച രാവിലെ വരെ ചില പ്രദേശങ്ങളില്‍ മുടല്‍ മഞ്ഞ് മൂടിയ അന്തരീക്ഷായിരിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്നും വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കായിരിക്കും കാറ്റ് വീശുന്നത്. മണിക്കൂറില്‍ 10 മുതല്‍ 25 കിലോ മീറ്ററായിരിക്കും കാറ്റിന്റെ വേഗത. അറേബ്യന്‍ ഗള്‍ഫ് കടലിലും ഒമാന്‍ ഗള്‍ഫ് കടലിലും സാധാരണ രീതിയിലായിരിക്കും കാറ്റ് വീശുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എന്‍സിഎം ഡയറക്ടര്‍ ദേശീയ മാധ്യമത്തിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നും വീശുന്ന കാറ്റ് മൂലം ഓഗസ്റ്റ് 20 മുതല്‍ രാജ്യത്തിന്റെ കാലാവസ്ഥയില്‍ ഗണ്യമായ മാറ്റം വരുമെന്നാണ് പറഞ്ഞിരുന്നത്. ഇത് അന്തരീക്ഷ താപനില 4 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയാന്‍ സാധ്യതയുണ്ട് എന്നും വ്യക്തമാക്കിയിരുന്നു.

Content Highlight: Atmospheric temperatures are expected to decrease across parts of the UAE on Thursday, bringing relatively milder weather conditions

To advertise here,contact us