യാത്രാ തീയതികളിൽ ചെറിയ മാറ്റം വരുത്താം; യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് വലിയ തുക ലാഭിക്കാം

യുഎഇയിൽ നിന്നുള്ള പ്രവാസികളിൽ പകുതിയോളം പേരും വേനൽക്കാല അവധിക്കാല യാത്രകൾ ഇതുവരെ ബുക്ക് ചെയ്തിട്ടില്ല

ഈ വേനൽക്കാലത്ത് യുഎഇയിൽ നിന്നും നാട്ടിലേക്കോ മറ്റ് വിദേശ രാജ്യങ്ങളിലേക്കോ യാത്ര പ്ലാൻ ചെയ്യുന്ന കുടുംബങ്ങൾക്ക് വിമാന ടിക്കറ്റ് നിരക്കിൽ വൻ ലാഭമുണ്ടാക്കാൻ സുവർണ്ണാവസരം. യാത്രാ തീയതികളിൽ നേരിയ മാറ്റം വരുത്താൻ തയ്യാറായാൽ നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് രണ്ട് ലക്ഷത്തോളം രൂപ (ഏകദേശം 2,000 ദിർഹം) വരെ ലാഭിക്കാൻ സാധിച്ചേക്കും. ഓഗസ്റ്റ് 31-ന് മുതലാണ് ഈ യാത്രയ്ക്ക് അനുയോ​ജ്യമായ സമയം. പ്രമുഖ ആഗോള യാത്രാ സെർച്ച് പ്ലാറ്റ്‌ഫോമായ 'സ്‌കൈസ്‌കാനർ' ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

യുഎഇയിൽ നിന്നുള്ള പ്രവാസികളിൽ പകുതിയോളം പേരും തങ്ങളുടെ വേനൽക്കാല അവധിക്കാല യാത്രകൾ ഇതുവരെ ബുക്ക് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ വിവിധ തീയതികളിലെ വിമാന നിരക്കുകൾ ഒത്തുനോക്കി യാത്ര പ്ലാൻ ചെയ്യുന്നത് വലിയ രീതിയിൽ പണം ലാഭിക്കാൻ സഹായിക്കും. പലരും ജൂലൈ മാസത്തിലാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുക എന്ന് തെറ്റായി വിശ്വസിക്കുന്നു. എങ്കിലും യാത്രാ ലക്ഷ്യസ്ഥാനവും പോകുന്ന ആഴ്ചയും മാറുന്നതനുസരിച്ച് നിരക്കുകളിൽ വലിയ വ്യത്യാസമുണ്ട്. കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങൾ ഒന്ന് അല്ലെങ്കിൽ രണ്ട് ആഴ്ചകൾ മുന്നോട്ടോ പിന്നോട്ടോ തീയതികൾ മാറ്റിയാൽ വലിയ തുക തന്നെ പോക്കറ്റിൽ ഒതുക്കാം.

യുഎഇയിൽ നിന്ന് കൊച്ചിയിലേക്ക് ഒരാൾക്ക് ശരാശരി റിട്ടേൺ ടിക്കറ്റ് നിരക്ക് 1,553 ദിർഹം ആണ്. നിരക്ക് കുറഞ്ഞ ഓഗസ്റ്റ് 31-ലേക്ക് യാത്ര മാറ്റിയാൽ ഇത് 1,197 ദിർഹമായി കുറയും. നാലംഗങ്ങളുള്ള ഒരു പ്രവാസി കുടുംബത്തിന് ടിക്കറ്റ് ഇനത്തിൽ മാത്രം 1,425 ദിർഹം (ഏകദേശം 32,000 രൂപയ്ക്ക് മുകളിൽ) ലാഭിക്കാൻ സാധിക്കും.

വിമാന ടിക്കറ്റ് നിരക്കുകൾ ലാഭിക്കാൻ എല്ലാവർക്കും ഒരേ ഒരു തീയതിയോ ആഴ്ചയോ പ്രായോഗികമാകണമെന്നില്ല. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുൻപ് വിമാന നിരക്കുകൾ പതിവായി നിരീക്ഷിക്കാനും മാസത്തിലെ വിവിധ ദിവസങ്ങളിലെ നിരക്കുകൾ താരതമ്യം ചെയ്യാനും 'സ്‌കൈസ്‌കാനർ' നിർദ്ദേശിക്കുന്നു.

Content Highlights: Travel experts say passengers flying from the UAE can save a substantial amount on airfares by choosing flexible travel dates. Even minor changes to departure or return dates can result in lower ticket prices, especially during peak travel seasons.

To advertise here,contact us