യുഎഇയിൽ നാളെ ഐക്യ പ്രതിജ്ഞാ ദിനം; 55 വർഷത്തെ പുരോഗതിയുടെ തിളക്കത്തിൽ രാജ്യം

1971 ജൂലൈ 18-നാണ് യുഎഇയുടെ ചരിത്രത്തിന്റെ ഗതിമാറ്റിയ ആ സുപ്രധാന നിമിഷം പിറന്നത്

യുഎഇ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ 'ഐക്യ പ്രതിജ്ഞാ ദിനം' (യൂണിയൻ പ്ലെഡ്ജ് ഡേ) നാളെ രാജ്യം വിപുലമായി ആചരിക്കും. ഭരണാധികാരികളുടെയും ജനങ്ങളുടെയും ഒത്തൊരുമയും രാജ്യത്തിന്റെ അഖണ്ഡതയും വിളിച്ചോതുന്നതാണ് ഈ ദിനം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ, ദേശീയതയും ദീർഘവീക്ഷണവും പുതുക്കിപ്പണിയുന്നതിനുള്ള വിവിധ പരിപാടികളാണ് രാജ്യമുടനീളം സംഘടിപ്പിച്ചിട്ടുള്ളത്.

1971 ജൂലൈ 18-നാണ് യുഎഇയുടെ ചരിത്രത്തിന്റെ ഗതിമാറ്റിയ ആ സുപ്രധാന നിമിഷം പിറന്നത്. രാഷ്ട്രപിതാവായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും മറ്റ് എമിറേറ്റ്സ് ഭരണാധികാരികളുടെയും നേതൃത്വത്തിൽ യൂണിയൻ പ്രഖ്യാപനത്തിലും യുഎഇയുടെ താൽക്കാലിക ഭരണഘടനയിലും ഒപ്പുവെച്ചത് ഈ ദിവസമായിരുന്നു. ആ ചരിത്രപരമായ ഒത്തുചേരലിന്റെ ഓർമ്മ പുതുക്കലാണ് നാളെ നടക്കുക.

ഒരു രാജ്യമെന്ന നിലയിൽ കഴിഞ്ഞ 55 വർഷത്തിനിടയിൽ യുഎഇ കൈവരിച്ച സമാനതകളില്ലാത്ത പുരോഗതിയും ഐക്യവും ഈ ദിനത്തിൽ രാജ്യം അഭിമാനത്തോടെ ആഘോഷിക്കും. ലോകത്തിലെ ഏറ്റവും വികസിതവും സുരക്ഷിതവുമായ രാജ്യങ്ങളിലൊന്നായി മാറിയ യുഎഇയുടെ വളർച്ചാ പ്രയാണം വരും തലമുറകൾക്ക് പകർന്നുനൽകാൻ കൂടിയാണ് ഈ ദിവസം ലക്ഷ്യമിടുന്നത്.

Content Highlights: The UAE is set to mark Unity Pledge Day tomorrow, commemorating the nation's journey of unity and remarkable progress over the past 55 years. The occasion highlights the country's achievements, shared vision, and commitment to continued development.

To advertise here,contact us