ദുബായില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് ശൃംഖല വിപുലീകരിക്കുന്നു; മജ്‌ലിസുകളിലും വിവാഹ ഹാളുകളിലും പുതിയ സ്റ്റേഷനുകൾ

ഇത് ദുബായ് നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും സുസ്ഥിരമായ ഗതാഗതം ഉറപ്പാക്കാന്‍ സഹായിക്കുന്നു

ദുബായില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് ശൃംഖല വിപുലീകരിക്കുന്നു. മജ്‌ലിസുകളിലും

വിവാഹ ഹാളുകളിലും പുതിയ സ്റ്റേഷനുകൾ സ്ഥാപിക്കും. യുഎഇയിലെ ആദ്യത്തെ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എമറാത്ത് ഇവി ചാര്‍ജിംഗ് കമ്പനി (യുഎഇവി) യുമായി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി ( സിഡിഎ) തന്ത്രപ്രധാന ഉടമ്പടി പുറപ്പെടുവിച്ചു. ഇതിലൂടെ ദുബായില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ ശൃഖല വിപുലീകരിക്കുന്നതാണ് ലക്ഷ്യമിടുന്നത്.

കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഉള്ളില്‍ വരുന്ന സ്ഥലങ്ങള്‍, മജ്‌ലിസ്, കൗണ്‍സിലുകള്‍, വിവാഹ ഹാളുകള്‍ എന്നിവിടങ്ങളില്‍ ദുബായ് നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും സുസ്ഥിരമായ ഗതാഗതം ഉറപ്പാക്കാന്‍ ഇത് സഹായിക്കുന്നു. സുസ്ഥിര വികസനം മെച്ചപ്പെടുത്തുന്നത് ഈ ഉടമ്പടി ഔപചാരികമാക്കുന്നു. സർക്കാർ പിന്തുണയുള്ള യുഎഇവിയും സിഡിഎയുമായുള്ള കരാര്‍ സാമൂഹിക സൗകര്യങ്ങളും പരിസ്ഥിതിപരമായ അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കുകയെന്ന യുഎഇയുടെ നെറ്റ് സീറോ 2050 തന്ത്രത്തിന് സഹായിക്കും എന്ന് സിഡിഎ പറഞ്ഞു.

പ്രൊജക്ടിന്റെ ആദ്യ ഘട്ടം അല്‍ റഷീദിയ മസ്ജിദ്, അല്‍ ബര്‍ഷ മസ്ജിദ്, നാഡ് അല്‍ ശെബ മസ്ജിദ് എന്നിവിടങ്ങളില്‍ സജീവമാക്കിയിട്ടുണ്ട്. 2026 ഓടെ ഇത് അല്‍ ഖവനീജ് മസ്ജിദ്, അല്‍ വര്‍ഖ മസ്ജിദ്, അല്‍ ബര്‍ഷാ വിവാഹ ഹാള്‍ എന്നിവിടങ്ങളില്‍ പൂര്‍ത്തിയാക്കും എന്ന് സിഡിഎ അധികൃതര്‍ അറിയിച്ചു. രണ്ടാം ഘട്ടം 2027 ലാണ് തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. അല്‍ ത്വാര്‍ വിവാഹ ഹാള്‍, അല്‍ അവിര്‍ മസ്ജിദ്, ഹട്ട മസ്ജിദ് എന്നിവിടങ്ങളിലാവും രണ്ടാം ഘട്ടം പൂര്‍ത്തിയാക്കുക. ഇത് വായു മലിനീകരണം കുറയ്ക്കുന്നതിന് സഹായിക്കുകയും ആളുകള്‍ക്ക് സുസ്ഥിരവും ആരോഗ്യകരവുമായ ജീവിതം നയിക്കാനും കഴിയും എന്നതാണ് ലക്ഷ്യമാക്കുന്നത്.

Content Highlight: Dubai has expanded its electric vehicle charging network with new charging stations at majlis facilities and wedding halls

To advertise here,contact us