ഈ രാജ്യങ്ങളിലെ പ്രവാസികൾക്ക് ഇനി ഡ്രൈവിങ് ലൈസൻസ് ദുബായിൽ മാറ്റിയെടുക്കാം; നിയമവുമായി ആർടിഎ

ഈ രാജ്യങ്ങളിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ലെന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് തിരിച്ചടിയായി.

യുഎഇയിലെ വാഹനം ഓടിക്കാൻ ആ​ഗ്രഹിക്കുന്ന പ്രവാസികൾക്ക് ആശ്വാസമായി ദുബായ് ആർടിഎയുടെ പുതിയ തീരുമാനം. വിദേശ ഡ്രൈവിങ് ലൈസൻസുകൾ ദുബായിൽ മാറ്റിയെടുക്കാനായി പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. എന്നാൽ ചില രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസുകൾ മാത്രമാണ് ഇത്തരത്തിൽ മാറ്റിയെടുക്കാൻ കഴിയുക. ഈ രാജ്യങ്ങളിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ലെന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് തിരിച്ചടിയായി.

അഞ്ച് ജിസിസി രാജ്യങ്ങൾ, 38 യൂറോപ്യൻ രാജ്യങ്ങൾ, 13 ഏഷ്യൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, ഒരു ആഫ്രിക്കൻ രാജ്യം എന്നിങ്ങനെയാണ് ലൈസൻസ് മാറ്റാൻ കഴിയുന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഉൾപ്പെട്ടാൽ ദുബായ് ആർടിഎയുടെ മാർ​ഗനിർദ്ദേശങ്ങൾ പാലിച്ച് ഡ്രൈവിങ് ലൈസൻസ് മാറ്റിയെടുക്കാവുന്നതാണ്.

ലൈസൻസ് മാറ്റിയെടുക്കാൻ സാധിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ ഇവയാണ്;

അൽബേനിയ, ഓസ്ട്രിയ, ബെലാറസ്, ബെൽജിയം, ബ്രിട്ടൻ, ബൾഗേറിയ, ക്രോയേഷ്യ, സൈപ്രസ്, ഡെന്മാർക്ക്, എസ്തോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ്‌ലാൻഡ്, അയർലൻഡ്, ഇറ്റലി, കൊസോവോ, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലാൻഡ്സ്, നോർത്ത് മാസിഡോണിയ, നോർവേ, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സെർബിയ, സ്ലൊവാക്യ, സ്ലൊവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, മോണ്ടിനെഗ്രോ, ഉക്രെയ്ൻ.

ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ ഏത് ജിസിസി രാജ്യത്തെയും ലൈസൻസ് യുഎയിൽ മാറ്റിയെടുക്കാം. അസർബൈജാൻ, ഹോങ്കോംഗ്, ജപ്പാൻ, കിർഗിസ്ഥാൻ, പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന (ചൈന), ദക്ഷിണ കൊറിയ, തുർക്കി, ഉസ്‌ബെക്കിസ്ഥാൻ എന്നിവയാണ് ഏഷ്യൻ രാജ്യങ്ങൾ.

ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക (സൗത്ത് ആഫ്രിക്ക), കാനഡ, യു.എസ്.എ (അമേരിക്ക), ടെക്സസ് (യു.എസ്.എ) എന്നിവടങ്ങളിലെ ലൈസൻസും യുഎഇയിൽ മാറ്റാവുന്നതാണ്.

Content Highlights: Dubai RTA has announced a new rule enabling expatriates from eligible countries to convert their existing driving licences in Dubai without undergoing full driving institute procedures, subject to official requirements.

To advertise here,contact us